30
Zaib'spov:-
അവളുടെ നോട്ടം കണ്ടാൽ തോന്നും ഞാനവളെ കൊല്ലാൻ കൊണ്ടു പോകുകയാണെന്ന്...
അവളാണെങ്കിൽ കണ്ണൊന്ന് അടയ്ക്കുന്നു പോലുമില്ല. എന്റെ കൂടെ വരാൻ ഇത്ര പേടിക്കണോ??? വല്ല അന്യഗ്രഹ ജീവിയെയും നോക്കുന്നത് പോലെ ഇമ വെട്ടാതെ അവളെന്നെ നോക്കി.
"കണ്ടോ അവൾക്ക് പോകാൻ തിടുക്കമായി, അല്ലെങ്കിലും zaib വന്ന ശേഷം ഇവൾക്ക് നമ്മളെയൊന്നും വേണ്ട" ഞാൻ ഗൗരവാക്കാരനെന്ന് വിളിച്ച മൂത്തപ്പായുടെ വൈഫായിരുന്നു അത്.
എന്നിട്ടും അവൾക്കൊരു മാറ്റവുമില്ല. അവളപ്പോഴും എന്നെ തന്നെ നോക്കി നിൽക്കുകയായിരുന്നു. എനിക്കാണെങ്കിൽ ഇവരുടെ എല്ലാവരുടെയും അടുത്തിരിക്കുമ്പോൾ വല്ലാത്ത പോലെയാ...
അതിന്റെ ആദ്യത്തെ കാരണം ഇവിടെ ഉള്ള ആരുടെ നാവിനും ലൈസെൻസ് ഇല്ല എന്നതാണ്. ഇവിടെ വന്നത് മുതൽ തുടങ്ങിയതാണ് അവളോട് എന്നെ പറ്റി തന്നെ പറയാൻ...
പ്രത്യേകിച്ച് 'zaib വന്ന ശേഷം അവൾക്കാരെയും വേണ്ട' എന്ന ഭാഗം.
ഇതൊക്കെ കേട്ടിട്ടും അവൾക്കൊരു പ്രശ്നവും ഇല്ല. പക്ഷെ എന്താണെന്നറിയില്ല ഇതൊക്കെ കേൾക്കുമ്പോൾ ഇവിടുത്തെ ഫാനിന്നൊന്നും കാറ്റില്ലാത്ത പോലെ ഞാനൊന്നാകെ നിന്ന് വിയർക്കും...
ഇതൊക്കെ കേൾക്കുമ്പോൾ എനിക്ക് മറ്റുള്ളവരെ ഫേസ് ചെയ്യാൻ പറ്റാത്തത് പോലെ....
ചുരുക്കി പറഞ്ഞാൽ ഒരു തരം embarrassment.
"ഇവള് കുഞ്ഞിപ്പാനെ കാണാനൊന്നുമല്ല ചെന്നൈക്ക് പോയത് ഇവനെ വലയിലാക്കാനായിരിക്കും." ഓരോരുത്തർ നിർത്തുമ്പോൾ മറ്റുള്ളവർ വാ തുറക്കുന്നതിന്റെ സന്തോഷം കൊണ്ട് ഞാൻ ആളെ നോക്കാൻ നിന്നില്ല, പറയുന്നവര് പറയട്ടെ എന്ന് കരുതി.
എന്നാലും ചെന്നൈയിൽ വെച്ച് നല്ല ഒരു കോൺവേഴ്സഷൻ പോലും ഉണ്ടായിട്ടില്ലാത്ത ഞങ്ങളെ പറ്റിയാണ് ഇവര് ഇതൊക്കെ പറയുന്നത്...
"എക്സാം.... ആഹ്...
എക്സാം അല്ലെ...
എന്റെ കയ്യിൽ ബുക്സ് ഒന്നും ഇല്ല...
ഞാനെങ്ങനെ... പഠിക്കും...."
അവളുടെ ശബ്ദം കേട്ടപ്പോൾ എന്റെ കണ്ണുകൾ വീണ്ടും അവൾക്ക് നേരെ സഞ്ചരിച്ചു.
അവളുടെ കണ്ണുകളാണെങ്കിൽ പശ തേച്ചൊട്ടിച്ച പോലെ അങ്കിളിന്റെ മുഖത്താണ്.
'പിന്നെ പഠിക്കുന്ന ഒരാളും' എന്നർത്ഥത്തിൽ ഒരാക്കിയ ചിരിയും ചിരിച്ച് നിൽപ്പാണ് അങ്കിൾ. അപ്പോഴാണ് സഹീർ പറഞ്ഞ സപ്പ്ളിയുടെ കാര്യം എനിക്കോർമ്മ വന്നത്. ചിരി വന്നെങ്കിലും ചിരിക്കാതിരിക്കാൻ ഞാൻ ശ്രമിച്ചു.
"ബുക്സ് ഒക്കെ ഞങ്ങള് കൊണ്ടു വന്നിട്ടുണ്ട്. ഇനി അതില്ലാഞ്ഞിട്ട് പാസ്സ് ആകാതെ നിൽക്കേണ്ട" അവളുടെ ഫ്രണ്ടിന്റെ വകയായിരുന്നു അത്.
എന്റെ കൂടെ വരാതിരിക്കാൻ അവളെന്ത് മറുപടി പറയും എന്നർത്ഥത്തിൽ ഞാൻ അവളെ തന്നെ നോക്കി നിന്നു.
അവളുടെ ഫ്രണ്ട്സിനോട് ചുണ്ടുകൾ കൊണ്ട് ശബ്ദമില്ലാതെ എന്തൊക്കെയോ പറഞ്ഞ് അവളെന്നെ നോക്കി.
"ഞാൻ പായ്ക്ക് ചെയ്യാൻ പോകാ...." മറ്റാരുടെയും മറുപടി കേൾക്കാൻ നിൽക്കാതെ അവൾ റൂമിന് നേരെ നടന്നു.
****
കുറെ നേരമായിട്ടും അവളെ പുറത്തേക്കൊന്നും കാണാതെയായപ്പോൾ വേറെ വഴി ഇല്ലാത്തത് കൊണ്ട് ഞാൻ റൂമിലേക്ക് ചെന്നു. എന്നെ കണ്ടതും പായ്ക്ക് ചെയ്യുന്ന ബാഗിൽ തലയിട്ട് കിടക്കുന്നത് പോലെ എന്തൊക്കെയോ ചെയ്യുകയാണ്. പായ്ക്ക് ചെയ്യുന്നതിന് ഞാൻ പ്രൈവസി കൊടുക്കാത്തത് കൊണ്ടാകും എന്ന് കരുതി എന്റെ ഡ്രസ്സ് എടുത്ത് ഫ്രഷാകാൻ ബാത്റൂമിലേക്ക് നടന്നു.
ഞാൻ തിരിച്ച് വന്നപ്പോഴും അവളുടെ തല ബാഗിന്റെയുള്ളിൽ തന്നെ....
എന്റെ പ്രെസെൻസ് അറിയിക്കാൻ വേണ്ടി ചുമച്ചു കൊണ്ട് മിററിന്റെ മുന്നിൽ നിന്ന് ഞാൻ ഷർട്ട് റെഡിയാക്കി, അപ്പോഴും ഞാൻ നോക്കുന്നത് മിററിലൂടെ കാണുന്ന അവളുടെ പ്രതിരൂപത്തിലായിരുന്നു.
ഇത്ര മാത്രം നോക്കാൻ ആ ബാഗിൽ എന്താണാവോ ഉള്ളത്???
എന്റെ ആലോചനകൾക്ക് അവസാനമിട്ട് ഞാനെന്റെ പണി നോക്കി. എന്തൊക്കെയായിരുന്നാലും ഇടയ്ക്കിടക്ക് അവളെ നോക്കാൻ മറന്നില്ല. അവളെന്താ ചെയ്യുന്നത് എന്നറിയാഞ്ഞിട്ട് എന്റെ കണ്ണിന് സമാധാനം ഇല്ലാത്തത് പോലെ...
പരിപാടിയൊക്കെ കഴിഞ്ഞ് ഞാൻ റൂമിൽ നിന്നിറങ്ങി. ഞാൻ പോകാണെന്ന് കാണിക്കാൻ റൂമിന്റെ വാതിൽ ചെറിയ ശബ്ദത്തിൽ തുറന്നു. ചെറിയ ശബ്ദം എന്ന് പറഞ്ഞാൽ അവൾക്ക് കേൾക്കാൻ കഴിയും എന്നിട്ടും ഒന്നും കേൾക്കാത്തത് പോലെ ഒരൊറ്റ നിൽപ്പായിരുന്നു അവൾ.
കേൾക്കാത്തതായിരിക്കും എന്ന് കരുതി ഞാൻ ചുമച്ചു നോക്കി. നേരത്തെ ഉണ്ടായിരുന്ന റിസൾട്ട് തന്നെ മാറ്റം ഒന്നുമില്ല. ആ ബാഗെടുത്ത് പുറത്തേക്കെറിയാനാ എനിക്കപ്പോൾ തോന്നിയത്. അത് പോലെ അതെന്റെ തോന്നലായിട്ട് തന്നെ കിടന്നു.
****
ഞാൻ റെഡിയായി ഹാളിൽ അവളെ കാത്തിരിക്കാൻ തുടങ്ങിയിട്ട് നേരം ഒരുപാടായിയെന്നല്ലാതെ അവളുടെ പൊടി പോലും കാണാനില്ല. ഇക്കണക്കിന് പോയാൽ നാളെ രാവിലെയുള്ള ട്രെയിനിനെങ്കിലും പോകാൻ കഴിഞ്ഞാൽ മതിയായിരുന്നു.
കുറെ നേരത്തെ കാത്തിരിപ്പിന് ശേഷം രണ്ട് ട്രോളിയും വലിച്ച് കയ്യിൽ മറ്റൊരു ബാഗും പിടിച്ച് അവൾ വന്നു. എത്തിയല്ലോ എന്നർത്ഥത്തിൽ ഞാൻ ദീർഘ ശ്വാസത്തോടെ ഇരുന്നു. ബാഗെല്ലാം ഹാളിൽ എല്ലാര്ക്കും മുന്നിൽ പ്രദർശനത്തിന് വെച്ചിട്ട് അവള് വീണ്ടും പോയി.
പോയി അധിക സമയം കഴിഞ്ഞില്ല കയ്യിൽ മറ്റു രണ്ടു ബാഗുകളുമായി അവള് വീണ്ടും വന്നു.
ഇവളെന്താ വീടൊഴിഞ്ഞു പോകാണോ, എന്നാണ് ആദ്യം കണ്ടപ്പോൾ തന്നെ ചോദിയ്ക്കാൻ തോന്നിയത്. എനിക്ക് ഈ തോന്നലുകൾ കുറച്ച് കൂടുതലായത് കൊണ്ട് എല്ലാം കൂടെ ചുരുട്ടികൂട്ടി എന്റെയുള്ളിൽ തന്നെ വെച്ചു.
ഏറെ നേരത്തെ യാത്ര പറയലിന് ശേഷമാണ് ഒരു വിധം പുറത്തെത്തിയത്. കഴിഞ്ഞില്ല ഇനി കാറിൽ കയറുന്നതിന് മുൻപ് ഒന്നു കൂടെ ഉണ്ടാകും. അതാണല്ലോ നടപ്പ്....
"കുട്ടൂസെ... നീ കരയുന്നില്ലേ... സാധാരണ ഇങ്ങനെ പോകുമ്പോൾ എല്ലാരും കരയുംട്ടൊ..." എല്ലാവരും അവളെ നോക്കി ചിരിച്ചു.
"എനിക്കുള്ളത് കൂടെ നിങ്ങള് കരഞ്ഞാൽ മതി" അവളെല്ലാരോടുമായി പറഞ്ഞു.
ആന്റിയുയുടെയും അങ്കിളിന്റെയും നാവാലിനെയും മുഖത്ത് നോൽക്കാതിരിക്കാൻ ശ്രദ്ധിച്ചു കൊണ്ട് അവൾ വേഗം കാറിൽ കയറി. എല്ലാവരോടും മറുപടി ഞൊടിക്കിടയിൽ പറയുന്നുണ്ടെങ്കിലും അവളുടെ കണ്ണുകൾ കണ്ടപ്പോൾ അങ്കിൾ പറഞ്ഞ ഒരു കാര്യം സത്യമാണെന്ന് മനസ്സിലായി. ഈ കാണുന്ന വീറും വാശിയും ഒഴിച്ചാൽ ആളൊരു പാവമാണെന്ന്.
അങ്കിൾ എന്റെ അടുത്തേക്ക് വന്ന് കെട്ടിപിടിച്ച് യാത്ര പറഞ്ഞു. അത്ര നേരം ഉള്ളത് പോലെയല്ല അങ്കിളിന്റെ ശബ്ദത്തിൽ വല്ലാത്ത മാറ്റമുണ്ടായിരുന്നു.
"Zaib, മോന്റെ കയ്യിൽ ഞങ്ങളുടെ കുട്ടൂസിനെ ഏല്പിക്കുകയാണെ.." എന്നെ ഓർമ്മപ്പെടുത്തും പോലെ അങ്കിൾ ഷോൾഡറിൽ തട്ടിക്കൊണ്ട് പറഞ്ഞു.
അങ്കിളിന് മറുപടിയായി പുഞ്ചിരിച്ചു കൊണ്ട് ഞാൻ കാറിൽ കയറി.
കാർ ആ മുറ്റത്തു നിന്നും നീങ്ങുമ്പോൾ ഈ കഴിഞ്ഞ ദിവസങ്ങളിൽ ആരെല്ലാമോ കൂടെയുണ്ടായിരുന്നു എന്ന തോന്നൽ മാഴുന്നത് പോലെ തോന്നി. ഒരുപാട് embarrassing moments ഉണ്ടായിരുന്നെങ്കിലും കുട്ടൂസിന്റെ ഫാമിലി അതൊരു സംഭവം തന്നെയാ...
കാർ ഹൈവേയിലേക്ക് കയറിയതും സഹീർ തന്റെ ജോലി തുടങ്ങി. ഇനി എന്റെ ചെവിക്ക് റെസ്റ്റുണ്ടാകില്ല. അങ്കിൾ റെയിൽവേ സ്റ്റേഷനിലേക്ക് വരുന്നില്ല എന്ന് പറഞ്ഞപ്പോൾ നിര്ബന്ധിക്കാതിരുന്നത് കുട്ടൂസിനും അങ്കിളിനും അതിനിയൊരു പ്രശ്നമകേണ്ട എന്ന് വെച്ചാണ്. ഇവനാണ് ഡ്രൈവ് ചെയ്യുന്നത് എന്നോർമ്മ ഉണ്ടായിരുന്നെങ്കിൽ അങ്കിളിനെ എങ്ങനെയെങ്കിലും വലിച്ച് കാറിൽ കയറ്റുമായിരുന്നു. ഇതിപ്പോൾ ഞാനൊറ്റയ്ക്ക് സഹിക്കേണ്ടേ....
കാറിൽ കയറിയത് മുതൽ നഖം കൊണ്ട് എന്തൊക്കെയോ കളിക്കുകയാണ് കുട്ടൂസ്. സഹീർ പറയുന്നത് കേൾക്കുന്നുണ്ടെങ്കിലും കണ്ണെപ്പോഴും മിററിലൂടെ അവളെ തേടിപ്പോകും.
സഹീറിന്റെ കത്തി സഹിക്കാൻ പറ്റാത്ത എന്റെ ദുആ കൊണ്ടാകാം പെട്ടെന്ന് തന്നെ റെയിൽവേ സ്റ്റേഷനെത്തി.
എന്റെ ബാഗുകളെക്കാൾ അവളുടെ ബാഗുകൾ ഉള്ളത് കൊണ്ട് ഞാനും സഹീറും കൂടിയാണ് എല്ലാം പിടിച്ചത്.
പതിനഞ്ചു മിനിറ്റോളം അവിടെ ചിലവഴിച്ച ശേഷമാണ് ട്രെയിൻ വന്നത്. ബുക്ക് ചെയ്ത നമ്പറും ശ്രദ്ധിച്ച് ഞാൻ നിന്നു.
അടിപൊളി!!!! ചെയർ കെയറാണ്.
അവിടെ വരെ ഒരേ ഇരുത്തം ഇരുന്ന് നടു ഒരു വിധമാകും. തിരക്ക് പിടിച്ച് ബുക്ക് ചെയ്തത് കാരണം അതൊന്നും ശ്രദ്ധിക്കാനും നിന്നില്ല.
ഇനി പറഞ്ഞിട്ടും കാര്യമില്ല.
ബാഗെല്ലാം സെറ്റ് ചെയ്ത് സീറ്റ് നോക്കി. മൂന്ന് പേർക്ക് ഇരിക്കാവുന്ന സീറ്റാണ്. വിൻഡോ സൈഡിൽ ഒരു നാല്പത് നാല്പത്തഞ്ചു വയസ്സ് പ്രായമുള്ളയാൾ ഇരിക്കുന്നുണ്ട്. ബാക്കിയുള്ള രണ്ട് സീറ്റാണ് ഞങ്ങളുടേത്.
എന്തോ അയാളുടെ അടുത്ത് അവളെ ഇരുത്താൻ തോന്നിയില്ല. എനിക്കെന്താണ് പറ്റിയത് എന്നറിയില്ല കൊച്ചു കുട്ടികൾ സീറ്റിന് വേണ്ടി ചാടിക്കയറി ഇരിക്കുന്നത് പോലെ അവൾ ഇരിക്കാൻ തുനിഞ്ഞതും ഞാൻ ചാടിക്കയറിയിരുന്ന് എന്റെ ഉദ്ദേശം സാധിച്ച സംതൃപ്തിയിൽ അവളെ നോക്കി. ഭാവമാറ്റമൊന്നുമില്ലാതെ അവൾ അടുത്തുള്ള സീറ്റിൽ ഇരുന്നു.
മറ്റുള്ളവരുടെ ഭാഗത്ത് നിന്നും സംസാരിക്കുന്നതിന്റെയും ചിരിക്കുന്നതിന്റെയും ശബ്ദം കേൾക്കാമായിരുന്നു എന്നതൊഴിച്ച് ഞങ്ങൾ രണ്ടു പേരും യാത്രയിലുടനീളം മൗനം പാലിച്ചു.
ഓരോ സ്റ്റേഷൻ എത്തുമ്പോഴും ചായയും മറ്റുമായി റെയിൽവേ വിൽപ്പനക്കാർ ഇടിച്ചു കയറി കൊണ്ടിരുന്നു. അവരോരോരുത്തരും അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നതിനിടയിൽ അവളുടെ കൈ തട്ടി. എനിക്കത് തീരെ ഇഷ്ട്ടമായില്ല. ഞാനാ വില്പനക്കാരനെ ദേഷ്യത്തോടെ നോക്കി, അവനെന്നെ മൈൻഡ് പോലും ചെയ്യാതെ അവന്റെ ജോലി തുടർന്നു.
പിന്നെ ഓരോരുത്തരും അങ്ങോട്ടുമിങ്ങോട്ടും നടക്കുമ്പോൾ കുട്ടൂസിനെ തട്ടുന്നുണ്ടോ എന്ന് നോക്കുന്നതായിരുന്നു എന്റെ ഏറ്റവും വലിയ ജോലി. ഇങ്ങനെയാണെങ്കിൽ കാണുന്നവരെയെല്ലാം ദേഷ്യത്തോടെ നോക്കാനെ എനിക്ക് സമയമുണ്ടാകൂ എന്ന് മനസ്സിലായപ്പോൾ അത് നിർത്തി അവളോട് എന്റെ സീറ്റിലേക്ക് മാറിയിരിക്കാൻ ആവശ്യപ്പെട്ടു. ഇതിലും നല്ലത് കുട്ടൂസ് അയാളുടെ അടുത്ത് ഇരിക്കുന്നതാ...
ഞാൻ മാറിയിരിക്കാൻ പറഞ്ഞപ്പോൾ സംശയത്തോടെ അവളെന്നെ നോക്കി. അടുത്ത സ്റ്റേഷനിൽ ഇറങ്ങാൻ ദൃതി പിടിച്ച് ബാഗുമായി പോയ ഒരു തടിച്ച സ്ത്രീയുടെ കയ്യിലെ ബാഗ് അവളുടെ ദേഹത്ത് തട്ടിയപ്പോൾ അവളുടെ സംശയമെല്ലാം പമ്പ കടന്നു. അവളും ഞാനും സീറ്റ് മറിയിരുന്ന ശേഷമാണ് എനിക്ക് സമാധാനമായത്. ദീർഘ ശ്വാസത്തോടെ ഞാൻ ചാരിയിരുന്നു.
സമയം പൊയ്ക്കൊണ്ടിരുന്നു, ട്രെയിനിലെ ആളുകളുടെ ശബ്ദവും കുറഞ്ഞു പലരും ഉറക്കം തുടങ്ങിയിരുന്നു.
കുട്ടൂസ് രണ്ടു കൈകളും കൂട്ടിയൊരുമ്മി തന്റെ രണ്ടു കൈകളും ഷാളിനുള്ളിൽ മറച്ചു പിടിച്ച് വിൻഡോയിലൂടെ ഉള്ളിൽ കടക്കുന്ന തണുപ്പിൽ നിന്നും രക്ഷനേടാൻ ശ്രമിച്ചു. ശ്രമം പാഴാവുന്നുണ്ടെന്ന കാര്യം അവളുടെ മുഖഭാവം കണ്ടപ്പോൾ മനസ്സിലായി. അതോടെ ഞാൻ അടുത്തുള്ളയാളെ വിളിച്ച് വിൻഡോ ക്ലോസ് ചെയ്യാൻ ആവശ്യപ്പെട്ടു. ഉറക്കത്തിൽ നിന്നും എഴുന്നേല്പിച്ച എന്നെ നോക്കി എന്തൊക്കെയോ പിറുപിറുത്ത് അയാൾ വിൻഡോ അടച്ചു. മറുപടിയായി അവളിൽ നിന്നും ഒരു പുഞ്ചിരി കിട്ടി.
കുട്ടൂസ് സീറ്റിൽ ചാരിയിരുന്ന് കണ്ണുകളടച്ചു. ഞാൻ കുറെ നേരം അങ്ങനെ ഇരുന്നു. നാളെ രാവിലെ തന്നെ ജോലിക്ക് പോകണം. എത്തി കഴിഞ്ഞാൽ റെസ്റ്റ് എടുക്കാൻ പോലും സമയമില്ല. എങ്കിലും അവളുറങ്ങുമ്പോൾ എനിക്കും ഉറങ്ങാൻ തോന്നിയില്ല, ട്രെയിനിൽ അല്ലെ...
കുറെ നേരം അവള് കിടക്കുന്നതും നോക്കി ഇരുന്നു. അവളെങ്ങാനും പെട്ടെന്ന് ഉണരുമ്പോൾ ഞാൻ അവളെ നോക്കുന്നത് കണ്ടാലോ എന്ന് കരുതി വേഗം മുഖം തിരിച്ച് മറ്റേ ഭാഗത്തുള്ള വിൻഡോ വഴി പുറത്തേക്ക് നോക്കി. രാത്രിയായത് കാരണം ഇരുട്ടിനെ ഭംഗിയാക്കുന്ന ചിമ്മിണി വിളക്കുകൾ പോലെ തിളങ്ങിനിൽക്കുന്ന ലൈറ്റുകളല്ലാതെ മറ്റൊരു കാഴ്ചയും കണ്ണിനെ ആകർശിച്ചില്ല.
കുട്ടൂസിന്റെ അടുത്തിരിക്കുന്നയാൾ എന്തോ പിറുപിറുക്കുന്നത് കേട്ടിട്ടാണ് ഞാൻ ആ ഭാഗത്തേക്ക് നോക്കിയത്. നോക്കിയതും ഞാൻ ഞെട്ടി. അവൾ ഉറങ്ങി വീണിരിക്കുന്നത് അയാളുടെ ഷോൾഡറിലാണ്. അയാൾ ഉറക്കത്തിൽ നിന്നെഴുന്നേറ്റിട്ടും അവൾ അറിഞ്ഞിട്ട് പോലുമില്ല. അപ്പോഴും സുഖ നിദ്രയിലാണ്.
ഉറക്കത്തിൽ നിന്നെഴുന്നേല്പിച്ച് വിൻഡോ അടക്കാൻ പറഞ്ഞ ദേഷ്യം തന്നെ അയാൾക്കുണ്ട് അതിനിടയിൽ ഇത് കൂടെയായപ്പോൾ അയാളുടെ ദേഷ്യം ഇരട്ടിച്ചു. ക്ഷമാപണം നടത്തുന്നത് പോലെ അയാളെ നോക്കി ഞാൻ കിട്ടൂസിനെ പഴയ പൊസിഷനിലാക്കി. അയാൾ വീണ്ടും ഉറക്കത്തിലേക്ക് വീണു എന്ന് പറയാൻ തുടങ്ങുന്നതിന് മുൻപ് അവള് വീണ്ടും അയാളുടെ ഷോൾഡറിലേക്ക് വീണു.
അയാളെ നോക്കാൻ ധൈര്യം ഇല്ലാത്തത് കൊണ്ട് വേഗം അവളെ പഴയ പോസിഷനിലാക്കി അവളിനി അയാളുടെ ദേഹത്തേക്ക് വീഴാതിരിക്കാൻ എന്റെ കൈ തടസമായി അവർക്കിടയിൽ വെച്ചു. അവൾ വീണ്ടും ഉറക്കത്തിൽ വീഴാൻ തുടങ്ങിയതും ഞാൻ അത് വരെ തടസമായി വെച്ച കൈകൊണ്ട് ചെറുതായി എന്റെ ഭാഗത്തേക്ക് നീക്കി. അതോടെ അവളെന്റെ ഷോൾഡറിലെത്തി.
അയാളുടെ ഷോൾഡറിൽ കിടക്കുന്നതിലും നല്ലത് ഈ പൊസിഷൻ തന്നെയാ...
എന്നിട്ടും തടസമായി വെച്ച കൈ അങ്ങനെ തന്നെ വെച്ചു. എന്റെ ഷോൾഡറിലാണ് കിടക്കുന്നതെങ്കിലും ഉറക്കത്തിൽ അവൾ അനങ്ങുന്നത് കാരണം എപ്പോൾ വേണമെങ്കിലും മുഖം കുത്തി വീഴാൻ സാഹചര്യം ഉള്ളത് കൊണ്ട് അത്ര നേരം തടസമായി വെച്ച കൈ കൊണ്ട് ഞാനവളെ എന്നിലേക്ക് ചേർത്ത് പിടിച്ചു.
എന്നിലേക്ക് അങ്ങനെ ചേർത്ത് പിടിച്ചത് കൊണ്ടാണോ എന്നറിയില്ല അവളുറങ്ങുകയായിരുന്നിട്ടും ഒരു തവണ പോലും അവളെ നോക്കാൻ മനസ്സനുവധിച്ചില്ല. കുട്ടൂസിന്റെ വീട്ടുകാർ അവളെ കളിയാക്കുമ്പോൾ ഞാൻ അനുഭവിക്കാറുള്ള ഒരു തരം ഫീലിംഗ് ആയിരുന്നു എന്റെയുള്ളിലപ്പോൾ...
സഹീർ എന്നോട് പറഞ്ഞ മറ്റൊരു കാര്യം ഞാൻ പുഞ്ചിരിയോടെ ഓർത്തെടുത്തു.
'നമ്മൾ ഇഷ്ടപ്പെടുന്നവർ ഉറങ്ങുന്നത് കാണുന്നത് ഒരു പ്രത്യേക ഫീലിംഗ് ആണെന്ന്' അവൻ അവന്റെ ലവ് സ്റ്റോറി പറയുമ്പോൾ പറഞ്ഞതാണാ കാര്യം. പക്ഷെ എനിക്കിത് അവൻ പറഞ്ഞത് പോലെ റൊമാന്റിക് ആയിട്ടല്ല തോന്നിയത് ഇങ്ങനെ ആരുടെയെങ്കിലും ഷോൾഡറിൽ സമാധാനത്തോടെ ഉറങ്ങുന്നതിനെ ഞാൻ റൊമാന്റിക് എന്ന് വിളിക്കില്ല.
പിന്നെ റൂമിലെ അവളുടെ ഉറക്കം....
'മറ്റാർക്കും എന്ത് വന്നാലും വേണ്ടില്ല എന്റെ ഉറക്കം ഞാൻ കളയില്ല' എന്ന മട്ടിലുള്ള ഉറക്കത്തെയും സഹീർ പറഞ്ഞ റൊമാന്റിക്കിൽ ഉൾപ്പെടുത്താൻ പറ്റില്ല.
പിന്നെ ഞാൻ ഇതൊക്കെ ആലോചിച്ച് ചിരിക്കുന്നതെന്തിനാ...
ഞാൻ പതിയെ തല ചെരിച്ച് അവളെ നോക്കി. എന്റെ ഷർട്ടിൽ പിടി മുറുക്കി നല്ല ഉറക്കത്തിലാണവൾ.
റൊമാറ്റിക് അല്ലെങ്കിലും അവളിങ്ങനെ ഉറങ്ങുന്നത് കാണുമ്പോൾ എന്തോ ഒരു ക്യൂട്ട്നെസ്സ് തോന്നുന്നു.
കുട്ടൂസ് എന്ന് പറഞ്ഞാൽ എന്റെ സ്വഭാവവും ചിട്ടയുമായി തീരെ ഒത്തു പോകുന്ന ടൈപ്പല്ല. പക്ഷെ ഒരു കാര്യത്തിൽ എനിക്കൊന്തോ ഒരിഷ്ട്ടം തോന്നിയിട്ടുണ്ട്. മറ്റുള്ളവരെ ഇമ്പ്രെസ് ചെയ്യാൻ കുട്ടൂസ് ശ്രമിക്കാറില്ല. അവളെങ്ങനെയായിരുന്നോ അങ്ങനെ തന്നെയാണ് എനിക്കും മറ്റുള്ളവർക്കും മുന്നിൽ.
പിന്നെ ഇമ്പ്രെസ് ചെയ്യിക്കാൻ ശ്രമിച്ചിട്ടുണ്ടോ എന്ന് ചോദിച്ചാൽ സഹീർ പറഞ്ഞതും എന്റെ അറിവും വെച്ച് ഒറ്റ കാര്യമേയുള്ളൂ...
അന്ന് ഞാൻ അവളുടെ വീട്ടിൽ ആദ്യമായി ചെന്ന ദിവസം ഫുൾ സ്ലീവ് ചുരിദാർ അണിഞ്ഞ് എനിക്ക് മുന്നിലേക്ക് അവൾ വന്നത്.
എനിക്ക് മുന്നിലേക്ക്....
That is because....
ഞാൻ കണ്ണുകളടച്ച് ചാരിയിരുന്നു.
That is because I'm her "husband"...
(തുടരും...)
Bạn đang đọc truyện trên: AzTruyen.Top