2
എന്നെ നോക്കി ചിരിക്കാൻ മാത്രം എന്താ ഉള്ളത്???....
ഇനി എന്റെ മുഖത്ത് വല്ലതും....
ഹേയ്....
അതായിരിക്കില്ല, അങ്ങനെ ഒരു ചിരിയല്ല അവന്റെ ചുണ്ടിൽ...
അല്ലെങ്കിലും ഞാൻ എന്തിനാ അതൊക്കെ നോക്കുന്നത്. എന്തെങ്കിലും ചെയ്യണ്ടേയെന്ന് കരുതി ഞാൻ വാച്ചിലേക്ക് നോക്കി, ട്രെയിൻ വരാൻ ഇനിയും സമയമുണ്ട്.
വീണ്ടും എന്റെ ശ്രദ്ധ മുഴുവൻ ഫോണിൽ തന്നെ കേന്ദ്രീകരിക്കാൻ ശ്രമിച്ചു.
"Battery is Low"
ചെറിയ ശബ്ദത്തോടെ നോട്ടിഫിക്കേഷൻ വന്നപ്പോഴാണ് എനിക്ക് ഫോണിൽ എത്ര ചാർജുണ്ടെന്ന ബോധം വന്നത്.
"10%"
ട്രെയിൻ വരാൻ ഇനിയും സമയമുണ്ട്.
ഫോണിലാണെങ്കിൽ ചാർജുമില്ല.
"അടിപൊളി"
ബാറ്ററി സേവർ ഓൺ ചെയ്ത് ഫോൺ ബാഗിൽ എടുത്ത് വെച്ചു.
കഴിഞ്ഞ ദിവസം ഫോണിൽ കളിച്ചു കിടന്നുറങ്ങിയതാ, രാവിലെ എഴുന്നേറ്റ് ചാർജ് ചെയ്യാമെന്ന പ്ലാനും കൊണ്ട്,
എന്നിട്ടെന്തായി....
രാവിലെ അലാറം വെച്ച് നിസ്ക്കാരിക്കാൻ എഴുന്നേറ്റു, നിസ്ക്കാരം കഴിഞ്ഞ് ശബ്ദം ഉണ്ടാക്കാതെ വീണ്ടും വന്ന് കിടന്നു.
ബെക്ക എഴുന്നേറ്റാൽ എന്നെ വീണ്ടും കിടക്കാൻ സമ്മതിക്കില്ല, അവൾക്കറിയാം ഞാനുറങ്ങിയാൽ പിന്നെ ഭൂമികുലുക്കം വന്നാലും ഞാൻ എഴുന്നേൽക്കില്ല.
വീണ്ടും ഉറങ്ങാൻ കിടന്നിരുന്നില്ലെങ്കിൽ ട്രെയിനും മിസ്സാകില്ലായിരുന്നു, ഫോണിൽ ചാർജ് ചെയ്യാനും പറ്റിയേനെ....
അല്ലെങ്കിൽ ഉറങ്ങാൻ വീണ്ടും കിടക്കുന്നതിന് മുൻപ് ചാർജ് ചെയ്യാൻ വെച്ചാൽ മതിയായിരുന്നു.
"ശ്ശേ!!!!
ഇനി പറഞ്ഞിട്ടെന്താ കാര്യം??
ഞാൻ സ്റ്റേഷൻ മുഴുവനായൊന്ന് വീക്ഷിച്ചു.
പിന്നെ എപ്പോഴോ എന്റെ ശ്രദ്ധ നേരത്തെ അവൻ നിന്നിരുന്ന സ്ഥലത്തെത്തി,
പക്ഷെ അവനെ അവിടെ കണ്ടില്ല.
ഞാൻ അവിടെ നിന്ന ആളുകൾക്കിടയിൽ അവനെ തിരഞ്ഞു...
വെറുതെ...
വേറെ ഒരു പണിയും ഇല്ലല്ലോ...
തിരഞ്ഞു തിരഞ്ഞവസാനം എന്റെയും അവന്റെയും കണ്ണുകൾ കൂട്ടിമുട്ടി.
ആ ഒറ്റ ഞൊടിയിൽ എന്റെ വയറിനുള്ളിൽ തീ കത്തുന്നത് പോലെ എനിക്ക് അനുഭവപ്പെട്ടു.
ഞാൻ കുറച്ച നേരം അങ്ങനെ തന്നെ നോക്കി നിന്നു. അവൻ എന്നെ നോക്കി പുഞ്ചിരിച്ചു.
ഉടനെ നോട്ടം മാറ്റിയാൽ അവന് മനസ്സിലാകില്ലേ ഞാൻ അവനെ തന്നെ നോക്കിയതാണെന്ന കാര്യം. അത് കൊണ്ട് വെറുതെ കുറച്ചു നേരം അങ്ങോട്ടും ഇങ്ങോട്ടും നോക്കി പതിയെ കണ്ണുകൾ ആ ഭാഗത്ത് നിന്നും പിൻവലിച്ചു.
പിന്നെ ഞാൻ എങ്ങോട്ടും നോക്കാൻ നിന്നില്ല. വെറുതെ താഴേക്ക് നോക്കിയിരുന്നു.
അതികം വൈകാതെ ട്രെയിനെത്തി. അത് വരെ ഇല്ലാത്ത തിരക്ക് ആയിരുന്നു ആ സമയം പ്ലാറ്ഫോമിൽ...
"ഇതെന്ത് തിരക്കാ...
ഇത്രയും നേരം ഇവരൊക്കെ എവിടെ ഒളിച്ചിരിക്കായിരുന്നു..."
എങ്ങനെയോ ഒരു വിധം എന്ന് പറയാലോ ട്രെയിനിൽ കയറിപറ്റി.
തിക്കും തിരക്കും കാരണം എനിക്കു എന്നോട് തന്നെ വെറുതെ ദേഷ്യം തോന്നുണ്ടായിരുന്നു.
എത്ര തിരക്കുണ്ടായിരുന്നിട്ടും എന്റെ എന്തോ മഹാഭാഗ്യത്തിന് സീറ്റ് കിട്ടി.
ബാഗെല്ലാം ഒരു ഭാഗത്ത് വെച്ച് ഞാനവിടെ ഇരുന്നു.
ഇനി എന്താ പരിപാടി....???
എന്ത്...
പോസ്റ്റായി ഇങ്ങനെ ഇരിക്കുക തന്നെ...
എനിക്കു മുന്നിലായി ഇരിക്കുന്നവർ നല്ല സംസാരത്തിലാണ്. എനിക്ക് തൊട്ടടുത്ത് ഇരിക്കുന്ന പെൺകുട്ടിയാണേൽ നല്ല വയനയിലും...
ഞാൻ അവളെ നോക്കി, ഏകദേശം എന്റെ പ്രായം തന്നെ...
സ്ട്രൈറ്റ് ഹെയർ...
എന്നെ പോലെ നൂഡിൽസ് ഹെയർ അല്ല.
വലിയ കണ്ണ് ആണ്, എന്റെ കണ്ണും ആ കാര്യത്തിൽ പിന്നിലല്ല.
പിന്നെ അവളുടെ ഡ്രസ്സിങ്....
ഗ്രേ കളർ ടി ഷർട്ട്...
പക്ഷെ അവൾക്ക് ആ കളർ ചേരുന്നില്ല...
പെട്ടെന്നാണെനിക്ക് ബോധം വന്നത്, എന്റെ തുറിച്ചു നോട്ടം കണ്ട് അവളെന്നെ തന്നെ നോക്കിയിരിപ്പാണ്.
ചിലപ്പോ എന്റെ മുഖത്തെ ഭാവങ്ങൾ കണ്ട് അവൾക് തോന്നി കാണും ഞാൻ അവളെ ജഡ്ജ് ചെയ്യാണെന്ന്...
അല്ല അതും ശേരിയാണല്ലോ...
ഞാൻ വേഗം തിരിഞ്ഞിരുന്നു. ഞാനിടയ്ക്ക് ഇടം കണ്ണിട്ട് നോക്കിയപ്പോൾ അവൾ വായിക്കുന്ന ബുക്ക് കൊണ്ട് മുഖം കാണാത്ത രീതിയിൽ മറച്ചു പിടിച്ചയിരിപ്പാണ്.
"ശ്ശെ....
അവൾ വിചാരിച്ചു കാണുമോ ഞാൻ വല്ല ലെസ്സും ആണെന്ന്???"
പെട്ടെന്ന് എന്റെ മനസ്സിൽ ഓടിയെത്തിയത് അതായിരുന്നു.
"ഹേയ്...
അങ്ങനെ വിചാരിക്കുമോ???
ഇല്ലായിരിക്കും...."
ഞാൻ പിന്നെ ആ ഭാഗത്തേക്ക് നോക്കിയില്ല.
എല്ലാ ടിപ്പിക്കൽ ഗേൾസിനെയും പോലെ എന്റെ ഏറ്റവും വലിയ ബാഡ് ഹാബിറ്റാണ് അത്, ഒരു പെൺകുട്ടിയെ കണ്ടാൽ ഒന്ന് കാഴ്ച്ചയിൽ ജഡ്ജ് ചെയ്യണം. അല്ലെങ്കിൽ മനസ്സമാധാനം ഉണ്ടാകില്ല, ശീലമായിപ്പോയെ...
ഷൊർണ്ണൂർ എത്തിയപ്പോൾ തിരക്ക് കുറഞ്ഞു. അവൾ ബുക്ക് എടുത്ത് വെച്ച് ബാഗുമെടുത്ത് എഴുന്നേറ്റു. അവൾ പോയെന്ന് ഉറപ്പ് വരുന്നത് വരെ ഞാൻ അങ്ങോട്ട് നോക്കിയില്ല.
കുറച്ചു കഴിഞ്ഞപ്പോൾ എന്റെ അടുത്ത് ആരോ വന്നിരുന്നു. ആരാണെന്ന് അറിയാൻ വേണ്ടി ഞാൻ തലതിരിച്ചു നോക്കി.
"എഹ്ഹ്!!!...,
അവനോ???"
ഞാൻ നേരത്തെ station ൽ വെച്ച് കണ്ട അതെ ചെറുപ്പക്കാരൻ...
"എന്തേലും പറഞ്ഞോ???"
അവന്റെ ശബ്ദം എന്റെ കാതുകളിലെത്തി.
"ഞാനോ???.....
ഞാൻ നിന്നോട് എന്ത് പറയാൻ???
എനിക്ക് നിന്നെ അറിയുക പോലുമില്ല..."
ഞാൻ ഒറ്റ ശ്വാസത്തിൽ പറഞ്ഞു നിർത്തി.
"ഓക്കേ...
എനിക്ക് അങ്ങനെ തോന്നി,
ജസ്റ്റ് ചോദിച്ചുവെന്നെയുള്ളൂ..."
അവൻ എന്നെ നോക്കി ചിരിച്ചു.
ഇങ്ങനെ ചിരിക്കാൻ മാത്രം എന്താ ഉണ്ടായേ എന്ന മട്ടിൽ ഞാനിരുന്നു.
"എവിടേക്കാ...???"
അവന്റെ അടുത്ത ചോദ്യമെത്തി.
ഞാൻ മറുപടി പറയാൻ താല്പര്യമില്ലാത്ത രീതിയിൽ അവനെ നോക്കി.
അവനാണെങ്കിൽ എന്നിട്ടും എന്റെ മറുപടി കേൾക്കാൻ വീണ്ടും ചോദിച്ചു.
"ഉഗാണ്ടയിലേക്ക്..."
"നല്ല ഹ്യൂമർ സെൻസാണല്ലേ... കണ്ടാൽ പറയില്ലാട്ടോ...
ഇനിയിപ്പോ ഞാൻ ചിരിക്കണോ അതോ കരയണോ???"
ഞാൻ അവനെ ഇതെന്തൊരു ജന്മം എന്ന രീതിയിൽ നോക്കി. ഞാൻ കരുതിയത് ലോകത്തിലെ ഏറ്റവും വലിയ ദുരന്തം ഞാനും എന്റെ ഫ്രണ്ട്സും പിന്നെ എന്റെ സ്വന്തം അനിയത്തികുട്ടി നവാലുമാണെന്നാണ്, അതെന്തായാലും മാറിക്കിട്ടി.
"ഒറ്റയ്ക്കണോ???"
"അല്ലല്ലോ... ഇവരെ ഒന്നും കാണുന്നില്ലേ.."
ഞാൻ ഞങ്ങൾക്ക് എതിർ ഭാഗത്ത് ഇരിക്കുന്നവരെ കാണിച്ച് കൊണ്ട് പറഞ്ഞു.
ഇവൻ എന്നെ സ്റ്റേഷനിൽ വെച്ച് കണ്ടതാണ്...
അവന് അറിയാം ഞാൻ ഒറ്റക്കാണെന്ന കാര്യം എന്നിട്ടും വെറുതെ ചോദിക്കുന്നു.
"ഇതാ പിന്നെയും തമാശ..."
അവൻ ഇനി എന്തെങ്കിലും ചോദിക്കും മുൻപ് ഞാൻ ബാഗ് തുറന്ന് ഒരു ബുക്ക് എടുത്തു.
"ക്രൈം"
എന്നാണ് ബുക്കിന്റെ പേര്,
സത്യത്തിൽ എനിക്ക് വായനയോട് താല്പര്യം തീരെയില്ല. എന്നാൽ നവാലിന്റെ ഏറ്റവും വലിയ സ്വപ്നമാണ് ആണ് ജെനെറ്റിക്സ് ക്രിമിനോളജി പഠിക്കുകയെന്നത്.
അവൾക്ക് വേണ്ടി വാങ്ങിയ ബുക്കാണ്, ഇതെങ്കിൽ ഇത്, സമയം പോയി കിട്ടും മാത്രമല്ല ഇവന്റെ സംസാരത്തിൽ നിന്നും രക്ഷപ്പെടുകയും ചെയ്യാം.
"വായനാ ശീലം ഉള്ള ആളാണല്ലേ???
കണ്ടാൽ പറയില്ലാട്ടോ..."
ഇവന്റെ വാ അടക്കാൻ എന്താ ചെയ്യുകയെന്ന് ഞാൻ ആലോചിച്ചു.
ഇനി എന്ത് പറഞ്ഞാലും കേൾക്കാത്ത പോലെ നിൽക്കുക അത്രയേ ചെയ്യാൻ കഴിയൂ...
ഞാൻ എന്തെങ്കിലും തിരിച്ച് പറഞ്ഞാൽ അവൻ വീണ്ടും സംസാരിക്കും പിന്നെ ഞാൻ വേറെ എന്തെങ്കിലും പറയും അങ്ങനെ ആയാൽ ഇതിനൊരു അവസാനമുണ്ടാകില്ല.
ഞാൻ ശ്രദ്ധിക്കാതെയിരുന്നു.
"ക്രൈം നോവലിനോടാണോ ഇഷ്ട്ടം???
ഏതാ ഇഷ്ട്ടപ്പെട്ട നോവലിസ്റ്റ്???"
"എന്റെ പടച്ചോനെ....
ഇവന് നിർത്താനുള്ള പ്ലാൻ ഒന്നും ഇല്ലേ..."
ഞാൻ മനസ്സിൽ ഓരോന്നും പറഞ്ഞു.
"അഗത ക്രിസ്റ്റിയെ അറിയോ??? ഫേമസ് ക്രൈം നോവലിസ്റ്റാണ്"
ഇനിയും മിണ്ടാതെ നിന്നാൽ രക്ഷയില്ല.
"പിന്നെ അറിയാതെ അതെന്റെ അമ്മിയുടെ സിസ്റ്ററാണ്,
പിന്നെ Shakespeare എന്റെ വീടിന് തൊട്ടടുത്താ....
പിന്നെ....
ആ...
J.K Rowling, എന്നോട് ചോദിച്ചിട്ടായിരുന്നു "Harry Potter" എഴുതിയത്...
ഇനി എന്തെങ്കിലും അറിയണോ???"
ഞാൻ ചോദ്യ ഭാവത്തിൽ അവനെ നോക്കി.
അവന്റെ ചുണ്ടിലെ പുഞ്ചിരിക്ക് ഒരു മാറ്റവും ഇല്ല.
"പെണ്കുട്ടികളാകുമ്പോൾ ഇങ്ങനെ പെട്ടെന്ന് ഇറിറ്റേറ്റ് ആകുന്ന സ്വഭാവം നല്ലതാ... നല്ല ക്യൂട്ടാ ഇപ്പൊ തന്നെ കാണാൻ...."
ഞാൻ ബുക്കിലേക്ക് നോക്കി ഇരുന്നു.
ആദ്യമായിട്ടാ എനിക്ക് ഇങ്ങനെ ഒരു കോംപ്ലിമെന്റ്, അതും പെണ്കുട്ടിയെന്നും പറഞ്ഞ്.
കോളേജിലും വീട്ടിലും എന്നെ അറിയാവുന്ന എല്ലാർക്കുമിടയിലും ഞാൻ ഒരാൺകുട്ടിയാ...
എന്തിന് എന്റെ അമ്മിപോലും എഴുതി ഒഴിവാക്കിയ കാര്യമാണ് ഞാനൊരു പെൺകുട്ടിയാണെന്നുള്ളത്.
ഈ വേഷത്തിൽ മാത്രം പെൺകുട്ടി ആണെന്ന് പറയാം...
ചിലപ്പോൾ അത് കാരണം ആയിരിക്കാം അവനങ്ങനെ പറഞ്ഞത്.
അവന് എന്നെ പറ്റി ഒന്നും അറിയില്ലല്ലോ...
പിന്നെ അവൻ പറഞ്ഞത് ശെരിക്കും ഒരു കോംപ്ലിമെന്റ് തന്നെയാണോ???
ബുക്കിലേക്ക് നോക്കി ഇരിക്കുകയാണെങ്കിലും എന്റെ മൈൻഡ് വേറെ എവിടെയോ ആയിരുന്നു.
എനിക്ക് പറഞ്ഞിട്ടുള്ള പണിയൊന്നുമല്ല വായന
എല്ലാവരുടെയും സംസാരത്തിന്റെ ശബ്ദം കൂടിയപ്പോൾ ഞാൻ തലയുയർത്തി നോക്കി. ട്രെയിൻ സ്റ്റേഷനല്ലാത്ത ഒരു സ്ഥലത്ത് നിർത്തിയിട്ടാണുള്ളത്.
എല്ലാവരും ഓരോന്നും പറയുന്നുണ്ടെങ്കിലും എനിക്ക് എന്നും വ്യക്തമായില്ല.
ഞാൻ അവനെ നോക്കി. അവൻ കൂളായി പാട്ടും കേട്ടിരിക്കുന്നുണ്ട്. എന്റെ നോട്ടം കണ്ടിട്ടാകണം അവൻ ഇയർഫോൺ അഴിച്ചു വെച്ച് എന്നെ നോക്കി.
"എന്തെ ഒന്നും അറിയില്ലേ???"
എന്തറിയാനാ എന്ന ഭാവത്തിൽ ഞാൻ അവനെ നോക്കി.
"കോഴിക്കോടിനും കണ്ണൂരിനും ഇടക്ക് ട്രാക്കിന് വർക്ക് നടക്കുന്നത് കൊണ്ട് ട്രെയിൻ 2 മണിക്കൂർ ലേറ്റാണ്. ഇവിടെ അതാ നിർത്തിയിട്ടിരിക്കുന്നത്."
"എഹ്ഹ്???"
ഞാൻ ഞെട്ടലോടെ അവനെ നോക്കി.
"ഇതൊക്കെ അറിഞ്ഞിരിക്കേണ്ട കാര്യമല്ലെ പ്രത്യേകിച്ച് ഒറ്റക്കു പോകുമ്പോൾ"
എനിക്ക് അറിയേണ്ടത് അറിഞ്ഞു കഴിഞ്ഞല്ലോ എന്ന രീതിയിൽ ഞാൻ അവനെ ശ്രദ്ധിക്കാതെ ബാഗ് തുറന്ന് ഫോൺ പുറത്തെടുത്തു.
നോക്കിയപ്പോൾ 21 മിസ്സ്ഡ് കോൾസ്.
വീട്ടിൽ നിന്നാണ്. ഞാൻ പറഞ്ഞ സമയം വെച്ച് ഇപ്പോൾ വീട്ടിൽ എത്തേണ്ടതാണ്. കാണാത്തത് കൊണ്ട് വിളിച്ചതായിരിക്കും. ഞാൻ അറിഞ്ഞതുമില്ല.
അമ്മിയുടെ നമ്പർ ഡയൽ ചെയ്ത് കോൾ ചെയ്തു. ഒരുപാടു തവണ വിളിച്ചെങ്കിലും അമ്മി ഫോൺ എടുത്തില്ല.
മുഷിച്ചിലോടെ ഫോൺ തിരികെ വെക്കാൻ തുടങ്ങുമ്പോഴാണ് സ്ക്രീനിൽ അമ്മിയുടെ നമ്പർ തെളിഞ്ഞു വന്നത്.
"ഹലോ അമ്മീ..."
ഞാൻ കോൾ അറ്റൻഡ് ചെയ്തു.
മറു ഭാഗത്ത് നിന്നും മറുപടിയൊന്നും ഉണ്ടായില്ല.
"ഹലോ അമ്മീ... കേൾക്കാവോ???"
മറുപടി ഇല്ലാതെയായപ്പോൾ എനിക്ക് ദേഷ്യം വന്നു. ഞാൻ കോൾ കട്ടാക്കാൻ നോക്കിയപ്പോഴാണ് ഫോൺ സ്വിച്ച് ഓഫ് ആയെന്ന് കണ്ടത്.
"എന്റെ പടച്ചോനെ...
ഞാൻ പെട്ട്..."
എത്ര നോക്കിയിട്ടും ഫോൺ ഓണായില്ല.
എന്റെ ഈ കളികളെല്ലാം അവൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
ഞാൻ അവനെ നോക്കി.
"ഫോൺ ഒന്ന് തരുമോ??? വീട്ടിലേക്ക് വിളിക്കാനാ...."
അവൻ ഒന്നും മിണ്ടാതെ ഫോൺ എടുത്ത് ലോക്ക് തുറന്ന് തന്നു.
ഞാൻ അമ്മിയുടെ നമ്പർ ഡയൽ ചെയ്ത് കോൾ ചെയ്തു. ഒറ്റ റിങ്ങിൽ അമ്മീ ഫോൺ എടുത്തു. ഞാൻ കാര്യങ്ങൾ എല്ലാം പറഞ്ഞു കാൾ കട്ട് ചെയ്ത് അവന് ഫോൺ നൽകി.
"ഫോൺ ഓഫ് ആയല്ലേ??"
"ഉം"
"2 മണിക്കൂർ ഇവിടെ ഇങ്ങനെ നിർത്തിയിടും ഇങ്ങനെ ഒന്നും മിണ്ടാതെ ഇരിക്കാൻ ആണ് പ്ലാൻ എങ്കിൽ ബോറടിച്ചു ഒരു വിധമാകും"
അവൻ പറഞ്ഞതും ശെരിയാണ്. എങ്ങനെ തള്ളി നീക്കും ഈ 2മണിക്കൂർ....
ഇത്ര നേരം അവനെ മൈൻഡ് ചെയ്യാതെ നിന്നിട്ട് ഇനി എങ്ങനെ സംസാരിക്കും എന്നാലോചിക്കുകയായിരുന്നു ഞാൻ.
"കോഫി???"
അവൻ ചോദ്യ ഭാവത്തിൽ എന്നെ നോക്കി. അവനരികിൽ കോഫി വിൽക്കുന്നയാളുമുണ്ട്.
"വേണ്ട"
ഓക്കേ എന്ന മട്ടിൽ അവൻ അയാൾക്ക് നേരെ തിരിഞ്ഞു.
"എനിക്ക് ചായ മതി, ഞാൻ കോഫി കുടിക്കാറില്ല..."
എന്റെ പ്രതീക്ഷിക്കാത്ത മറുപടി കേട്ട് അവനെന്നെ നോക്കി, ഞാൻ അവനെ നോക്കി ഇളിഞ്ഞൊരു ചിരി പാസ്സാക്കി.
അതിനു ശേഷം ഞങൾ ഒരുപാടു നേരം ഓരോന്നും സംസാരിച്ചു. ട്രെയിൻ എടുത്തത് പോലും ഞാനറിഞ്ഞില്ല. എനിക്ക് സംസാരിക്കാൻ പറ്റിയ നല്ല കമ്പനിയായിരുന്നു അവൻ. ആദ്യം ആളുകളെ ഒറ്റ നോട്ടത്തിൽ ജഡ്ജ് ചെയ്യുന്ന എന്റെ സ്വഭാവം മാറ്റണം.
കണ്ണൂർ എത്തിയപ്പോൾ ഞങൾ ഇറങ്ങി. അവനും കണ്ണൂർ ആണെന്ന് എനിക്കറിയില്ലായിരുന്നു.
സ്റ്റേഷനിൽ ഇറങ്ങിയ ശേഷം ഞങ്ങൾ പരസ്പരം നോക്കി ചിരിച്ചു.
"ഫ്രണ്ട്സ്???"
അവൻ എനിക്കു നേരെ അവന്റെ കൈ നീട്ടി.
ഞാൻ ഒരു നിമിഷം അവനെയും അവന്റെ കൈയിലേക്കും നോക്കി.
Bạn đang đọc truyện trên: AzTruyen.Top