15
ഞാൻ അമ്മിയുടെ മുഖത്തേക്ക് നോക്കി അമ്മിയുടെ കണ്ണുകളിൽ സന്തോഷം കാണാൻ എനിക്ക് സാധിച്ചില്ല...
"ഞാൻ... ഞാൻ എടുത്ത തീരുമാനം തെറ്റാണോ???"ഞാൻ സ്വയം ചോദിച്ചു.
കുഞ്ഞിപ്പാന്റെ മുഖം മനസ്സിലേക്ക് വന്നപ്പോൾ തീരുമാനം തെറ്റായി തോന്നിയില്ല...
എന്നാലും...
ഇന്നെന്റെ നിക്കാഹ്...
ഇത്ര പെട്ടെന്ന്...
അവനെ ഒന്ന് കാണണമെന്ന് പണ്ട് എപ്പഴോ തോന്നിയിട്ടുണ്ട് അതിന് കാരണം കുഞ്ഞിപ്പയാണ്...
ഉപ്പ എന്നും പറയാറുള്ള കുഞ്ഞിപ്പാന്റെ മകനായി ജനിച്ചവൻ ഭാഗ്യം ചെയ്തവനായിരിക്കും എന്ന് മനസ്സിൽ എവിടെയോ പതിഞ്ഞത് കൊണ്ട് മാത്രം...
പക്ഷെ ഇത്...
ഞാൻ നവാലിനെ നോക്കി. എന്റെ നിക്കാഹിനെക്കുറിച്ച് എന്നേക്കാൾ സങ്കൽപ്പങ്ങൾ അവൾക്കായിരുന്നു...
ഇന്ന് പക്ഷെ അവളുടെ മുഖത്ത് ആ ആവേശമോ സന്തോഷമോ ഒന്നും തന്നെയില്ല.
"എന്റെ തീരുമാനം തെറ്റായിപ്പോയോ...???"
ഞാൻ വല്ലാത്തൊരു അവസ്ഥയിലായിരുന്നു.
"അവന് എന്നോടുള്ള ഫീലിങ്ങ്സ് എങ്ങനെയായിരിക്കും??? ഈ സിനിമയിലും കഥകളിലും വായിച്ചും കണ്ടതുമായ മാര്യേജ് റിലേഷനെ പോലെ ആകുമോ എന്റേതും...
Zaibഉം എന്നെപ്പോലെ സ്വന്തം ഇഷ്ട്ടം കൊണ്ടാകില്ല സമ്മതിച്ചത്,
കുഞ്ഞിപ്പാനെ ഓർത്തായിരിക്കും...
കുഞ്ഞിപ്പ പറഞ്ഞത് കൊണ്ട് മാത്രമായിരിക്കും....
കണ്ണാടിക്കു മുന്നിലെ എന്റെ പ്രതിരൂപം കണ്ട് നെഞ്ചിൽ ചെറിയൊരു പിടയലനുഭവപ്പെട്ടു...
അമ്മി എനിക്ക് മുന്നിലായി വന്നു നിന്ന് തട്ടം ശെരിയാക്കി തന്നു...
എന്തോ അമ്മിയുടെ മുഖത്തേക്ക് നോക്കാൻ എനിക്ക് തോന്നിയില്ല...
ഇന്നത്തെ ഈ ഒരു ദിവസത്തിന് ശേഷം ഞാൻ zaibന്റെ ഭാര്യയാണ്...
എന്റെ നിക്കാഹിനെക്കുറിച്ച് എനിക്കും ചില സങ്കൽപ്പങ്ങൾ ഉണ്ടായിരുന്നു,
എല്ലാര്ക്കും ഉള്ളത് പോലെ.
അതെല്ലാം ഇനി വെറുമൊരു സങ്കൽപ്പം മാത്രമായി മാറിക്കഴിഞ്ഞു...
Zaib നെ പോലെ ഒരാളെയല്ല,
അവന്... അവനൊരിക്കലും എന്നെ....
ഇതൊന്നും ശെരിയാകില്ല...
കുഞ്ഞിപ്പാക്ക് സംസാരിക്കണം എന്ന് ഉപ്പ പറഞ്ഞപ്പോൾ ഞാൻ ഒരിക്കലും കരുതിയില്ല ഇങ്ങനെയൊരു കാര്യമായിരിക്കുമെന്ന്...
ഞാൻ ആലോചിക്കുന്നത് അതല്ല, എന്നിൽ എന്ത് ക്വാളിറ്റി കണ്ടിട്ടാണ് കുഞ്ഞിപ്പ zaib ന്റെ കാര്യം എന്നോട് പറഞ്ഞത്???
ആലോചിച്ചൊരു തീരുമാനം പറയാനാ എന്നോട് പറഞ്ഞത്, ഉപ്പയും കുഞ്ഞിപ്പയും തമ്മിലുള്ള ഒരു ബന്ധവും പരിഗണിക്കരുത് എന്നും എന്നോട് പറഞ്ഞു.
എന്നെ കുഞ്ഞിപ്പയ്ക്ക് ഒരുപാട് ഇഷ്ടമാണത്രെ...
എന്നോട് സംസാരിച്ച ആ സമയത്ത് തോന്നിയതാണ് അങ്ങനെ ഒരാഗ്രഹവും...
ഞാൻ ആണെങ്കിൽ zaib ന്റെ കാര്യമോർത്ത് കുഞ്ഞിപ്പാക്ക് സങ്കടപ്പെടേണ്ടി വരില്ലെന്നും കൂടെ ചേർത്തു. അതിന്റെ മറുപടി പറയാൻ എനിക്ക് പറ്റിയില്ല. അങ്ങനെ ഒരവസ്ഥയിൽ കിടക്കുന്ന കുഞ്ഞിപ്പാന്റെ മുഖത്ത് നോക്കി പറ്റില്ലന്നെങ്ങനെ പറയും??? Zaib ന്റെ മുഖം ഓർക്കുമ്പോൾ സമ്മതം പറയാനും തോന്നിയില്ല.
നിക്കാഹ് എന്നൊക്കെ പറഞ്ഞാൽ ജീവിതത്തിന്റെ മറ്റൊരദ്ധ്യായമാണ്. അതിന് പെട്ടെന്നൊരു തീരുമാനം എടുക്കുക എന്ന് പറഞ്ഞാൽ എങ്ങനെയാ...
Zaib അല്ലെങ്കിൽ അറിയാത്ത മറ്റൊരാൾ, അങ്ങനെയായിരിക്കും നിക്കാഹ്...
അതല്ല എന്റെ പ്രശ്നം....
എന്റെ പ്രശ്‌നം എന്താണെന്ന് എനിക്കറിയില്ല....
Zaib നെ അറിയുന്നത് കൊണ്ടാകാം സമ്മതിക്കാൻ തോന്നാത്തത്... അവന് എന്റെ സ്വഭാവങ്ങൾ ഇഷ്ട്ടമല്ല എന്നറിയുന്നത് കൊണ്ടാകാം...
രണ്ടു പേർക്കും എന്നായാലും നിക്കാഹ് നടക്കും അറിയുന്നവർ തമ്മിലാണെങ്കിൽ പരസ്പരം മനസ്സിലാക്കാൻ പറ്റും എന്നായിരുന്നു കുഞ്ഞിപ്പാന്റെ നിഗമനം...
ഇഷ്ടമല്ലെങ്കിൽ തുറന്ന് പറയാനും പറഞ്ഞു. സ്വന്തം ഉപ്പനോട് പറയുന്ന സ്വാതന്ത്യത്തോടെ...
മറുപടി പെട്ടെന്ന് വേണ്ടെന്ന് പറഞ്ഞപ്പോയാണ് ഞാൻ വേഗം റൂമിൽ നിന്നുമിറങ്ങിയത്.
അതിന് ശേഷം ഉപ്പാന്റെ മുഖത്തേക്ക് നോക്കാൻ വല്ലാത്തൊരു ബുദ്ധിമുട്ടായിരുന്നു. ഞാൻ സമ്മതമല്ലെന്നു പറഞ്ഞാൽ ഉപ്പയും കുഞ്ഞിപ്പയും തമ്മിലുള്ള സൗഹൃദത്തിന് എന്തെങ്കിലും കോട്ടം സംഭവിക്കുമോ എന്നതായിരുന്നു എന്റെ പേടി.
അങ്ങനെ ഒരിക്കലും സംഭവിക്കില്ലെന്ന് എനിക്ക് തന്നെ അറിയാം... കുഞ്ഞിപ്പാ അങ്ങനെ ഒരാളല്ല...
Zaib നെ വല്ലാതെ ഇഷ്ട്ടമാണ്...
പക്ഷെ എന്നെ തിരഞ്ഞെടുക്കാനുള്ള കാരണമാണ് എനിക്ക് മനസ്സിലാകാത്തത്.
ഉപ്പ എന്നോട് zaib എന്നെ റെയിൽവേ സ്റ്റേഷനിൽ കൊണ്ടു വിടും എന്ന് പറഞ്ഞപ്പോൾ എന്റെ പാതി ജീവൻ മേലോട്ട് പോയി. അവനോട് കുഞ്ഞിപ്പയോ ഉപ്പായോ ഇതേ കാര്യം പറഞ്ഞിട്ടുണ്ടെങ്കിൽ ഞാൻ എങ്ങനാ അവനെ ഫേസ് ചെയ്യാ???
അപ്പൊ കിട്ടിയ കച്ചിത്തുരുമ്പ് ഷഹബാസ് ആയിരുന്നു. അവന്റെ കൂടെ പൊയ്‌ക്കോളാം എന്ന് പറഞ്ഞപ്പോൾ ഉപ്പാന്റെ മുഖത്തുണ്ടായ മാറ്റം കണ്ടപ്പോൾ എനിക്ക് തോണി ഈ സിനിമയിൽ ഒക്കെ ഉള്ള പോലെ ഉപ്പ വല്ല പ്ലാനും ഉണ്ടാക്കിയിട്ടുണ്ടെങ്കിലോ നമ്മൾ തമ്മിൽ സംസാരിക്കാനോ അങ്ങനെ എന്തെങ്കിലും... അതൊക്കെ ആലോചിച്ചപ്പോൾ ശരീരമാസകലം മിന്നലേറ്റ പ്രതീതിയായിരുന്നു. അതികം ഉപ്പനോട് സംസാരിക്കാതെ നവാലിന് നേരെ തിരിഞ്ഞെങ്കിലും എനിക്കുറപ്പായിരുന്നു ഒരുപാട് നേരം എനിക്കങ്ങനെ ഒഴിഞ്ഞു മാറാൻ കഴിയില്ലെന്ന്...
അമ്മിയുടെ ഭക്ഷണം കഴിക്കാനുള്ള വിളിയിൽ റൂമിന് പുറത്തിറങ്ങിയത് പതിവ് ചീത്ത കേട്ടിട്ടാണ്. ആ ചീത്ത കാരണം ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരി ഹാളിൽ ഇരിക്കുന്ന ശഹബാസിനെ കണ്ടപ്പോൾ കുറച്ച് കൂടിയെങ്കിലും അടുത്തുള്ള ആളെ കണ്ടപ്പോൾ എവിടേക്കോ പോയി...
Zaib നെ കാണുമ്പോൾ കുഞ്ഞിപ്പാ പറഞ്ഞ ഓരോന്നും പിന്നെയും മനസ്സിലേക്ക് കടന്ന് വരും...
അവനെ കാണുമ്പോൾ വല്ലാത്തൊരു അവസ്ഥയാ... പറയാൻ പറ്റാത്തൊരു അവസ്ഥ...
അമ്മിയുടെ കൂടെ കിച്ചനിൽ സഹായിച്ചപ്പോൾ എന്റെ ശ്രദ്ധ മുഴുവൻ അമ്മി വല്ലതും അതിനെക്കുറിച്ച് ചോദിക്കുമോ എന്നതായിരുന്നു...
എല്ലാ അമ്മിമാരെ പോലെ എന്റെ അമ്മിക്കും എന്റെ കല്യാണക്കാര്യത്തിൽ വലിയ തിടുക്കമാണ്...
ഒന്നും ചോദിക്കാതെയായപ്പോൾ സമാധാനം തോന്നിയെങ്കിലും അമ്മിയെന്നോട് അതിനെക്കുറിച്ച് സംസാരിക്കണമെന്ന് തന്നെയായിരുന്നു എന്റെയുള്ളിൽ. അതെല്ലാം ഉപ്പ വന്നതോടെ പോയി കിട്ടി.
Zaib ന്റെ കൂടെ അവന് എതിരെ ടേബിളിൽ ഇരുന്നപ്പോൾ അവന്റെ ഭാഗത്തേക്ക് നോക്കാതിരിക്കാൻ ഞാൻ ശ്രമിച്ചു. എത്ര ശ്രമിച്ചിട്ടുമെന്താ അവൻ എന്റെ മറുഭാഗത്ത് ഉണ്ടെന്ന് എനിക്ക് ബോധ്യമുള്ളത് കൊണ്ടാകാം എനിക്കൊന്നും കഴിക്കാനും പറ്റിയില്ല, എന്റെ വിശപ്പാണെങ്കിൽ വന്ന വഴി ബസ്സ് കേറി പോയി.
പിന്നെ ചപ്പാത്തിയും ഞാനും തമ്മിൽ ഒരു യുദ്ധമായിരുന്നു. അവിടുത്തെ നിശബ്ദതയായിരുന്നു എന്റെ ഏറ്റവും വലിയ പ്രശ്നം. അല്ലെങ്കിൽ മറ്റെന്തെങ്കിലുമായി ശ്രദ്ധ മാറുമായിരുന്നു...
ഇതാണെങ്കിൽ ഒരൊറ്റ കാര്യം മാത്രം മനസ്സിലേക്ക് വരുന്നു
"Zaib"....
വയറു നിറഞ്ഞെന്നും പറഞ്ഞ് അവിടുന്ന് എഴുന്നേറ്റപ്പോഴാണ് എനിക്ക് ശ്വാസം നേരെ വീണത്.
ബെഡിൽ കിടന്നും zaib ന്റെ കാര്യം തന്നെയായിരുന്നു എന്റെ തലയിൽ...
അവനെന്നെ ഇഷ്ട്ടമല്ല. എന്റെ സ്വഭാവം ഇഷ്ടമല്ല... പിന്നെ എങ്ങനെ ഞങൾ തമ്മിൽ ചേരാനാണ്...
ഉപ്പ വീണ്ടും റൂമിലേക്ക് വന്നപ്പോൾ ഉറക്കം അഭിനയിച്ചു കിടന്നത് സത്യത്തിൽ എന്തിനാണെന്ന് എനിക്കറിയില്ല. ഒന്നറിയാം അങ്ങനെ എപ്പോഴും ഒഴിഞ്ഞുമാറാൻ കഴിയില്ലെന്ന് എന്നാലും ഒരു തീരുമാനത്തിൽ എത്തുന്നത് വരെ ഉപ്പനോട് സംസാരിക്കാനും തോന്നുന്നില്ല.
എന്ത് തീരുമാനത്തിൽ എത്തണം എന്നത് എനിക്കറിയില്ല. ചിലപ്പോൾ എന്റെ ജീവിതത്തിൽ മഹറുകൂട്ടി പടച്ചത് zaib മായിട്ടായിരിക്കാം അല്ലെങ്കിൽ ഇന്നേ വരെ ഒരു വിവരവും ഇല്ലാതിരുന്ന ഉപ്പാന്റെ സുഹൃത്തിനെ ഇങ്ങനെ ഒരവസരത്തിൽ വീണ്ടും കാണേണ്ടി വന്നതും കുഞ്ഞിപ്പ എന്നോട് പറഞ്ഞ കാര്യങ്ങളും....
എന്തൊക്കെയായിട്ടും ഒരു തീരുമാനമെടുക്കാൻ കഴിയുന്നില്ല....
എത്ര തകർത്തഭിനയിച്ചിട്ടും ഉപ്പാക്ക് പിടി കിട്ടി എന്റെ അഭിനയത്തിന്റെ കാര്യം.
ഉപ്പ എനിക്ക് ആലോചിക്കാൻ സമയം തന്നതാകാം ഒന്നും സംസാരിക്കാതെ പോയത്...
ഉപ്പ ഇന്ന് വരെ എന്നെ ഒരു കാര്യത്തിലും നിർബന്ധിച്ചിട്ടില്ല. ഈ കാര്യത്തിലും അങ്ങനെ തന്നെ ഞാൻ അങ്ങോട്ട് സംസാരിക്കുന്നത് വരെ ഉപ്പ ഒന്നും പറയില്ല.
Zaib ന്റെ കാര്യത്തിൽ ഞാൻ എതിർപ്പു പറഞ്ഞാൽ അതിനൊരു കാരണം വേണ്ടേ... അതിനിടയിലാണ് എന്റെ വയറ് വിശപ്പെന്നെ ആയുധം കൊണ്ട് എന്നെ വെറുപ്പിക്കാൻ തുടങ്ങിയത്. വയറു നിറഞ്ഞെന്നും പറഞ്ഞു കിടന്ന കാരണം ആരെയും എഴുന്നേല്പിക്കാതെയാണ് ഞാൻ കിച്ചനിലേക്ക് പോയത്.
ആകെ കിട്ടിയത് ഫ്രിഡ്‌ജിൽ ഉള്ള ബ്രെഡും ജാമുമായിരുന്നു.
എന്നാ ആ സമയത്ത് കോഴി ബിരിയാണി കിട്ടിയ ആവേശമായിരുന്നു എനിക്ക്...
ആരെ ഫേസ് ചെയ്യാനാണ് ഞാൻ ഇത്ര നേരം ബുദ്ധിമുട്ടിയത് എന്റെ ഭാഗ്യകൂടുതൽ കൊണ്ട് ആ ആളെ തന്നെ പടച്ചോൻ കിച്ചനിലേക്ക് വെള്ളമെടുക്കാൻ പറഞ്ഞയച്ചു.
Zaib നെ കണ്ടപ്പോൾ ഭൂമി പിളർന്ന് എന്നെയൊന്ന് താഴെക്കേടുത്തെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു പോയി. അതിന്റെ ഏറ്റവും വലിയ കാരണം ഈ വിശപ്പ് എന്നിൽ നിന്നും പിഴുതു മാറ്റിയ കഴിക്കുമ്പോയുള്ള മാനേർസാണ്...
ഇതൊന്നുമല്ല എന്നെ ഞെട്ടിച്ചത്, ഹോസ്പിറ്റലിൽ ശഹബാസിന്റെ ഉപ്പാന്റെ മുന്നിൽ വെച്ച് ഉപ്പനോട് നിക്കാഹിനെ കുറിച്ച് പറയാൻ തോന്നിച്ച എന്റെ മനസ്സാണ്...
പിന്നെ എല്ലാം പെട്ടെന്നായിരുന്നു. ഞാൻ പറഞ്ഞതിനോട് തന്നെയായിരുന്നു ശഹബാസിന്റെ ഉപ്പയ്ക്കും എന്റെ ഉപ്പാക്കും ശഹബാസിനും യോജിപ്പ്.
Zaib ന്റെ കാര്യം ഞാൻ ശ്രദ്ധിച്ചില്ല. എനിക്കു മുന്നിൽ ഒരൊറ്റരാളുടെ മുഖം മാത്രം തെളിഞ്ഞിരുന്നുള്ളൂ...
"കുഞ്ഞിപ്പ..."
കുഞ്ഞിപ്പാന്റെ ആഗ്രഹമാണ് zaib ന്റെ നിക്കാഹ്...
ഡോക്ടർ പറഞ്ഞത് പോലെ കുഞ്ഞിപ്പാക്ക് സമയം കുറവാണെങ്കിൽ ഞാൻ എടുക്കുന്നതിൽ ഏറ്റവും നല്ല തീരുമാനം എന്തും കൊണ്ടും ഇത് മാത്രമായിരിക്കും.
കുഞ്ഞിപ്പാക്ക് ബോധം വന്നപ്പോൾ നിക്കാഹിന്റെ കാര്യത്തെക്കുറിച്ച് അവതരിപ്പിച്ചപ്പോൾ ആ മുഖത്ത് കണ്ട സന്തോഷം എന്റെ ജീവിതത്തിൽ ഞാൻ അർഹിക്കാത്ത സമ്മാനമാണ്...
കാരണം കുഞ്ഞിപ്പാ കരുതുന്ന പോലെ ഒരു ഭാര്യയാകാൻ എനിക്ക് പറ്റുമോ എന്ന കാര്യത്തിൽ എനിക്കു തന്നെ സംശയമാണ്.
അതിന്റെ ഏറ്റവും വലിയ കാരണം ഈ നിക്കാഹ് എന്നത് ഞാനും zaib ഉം കുഞ്ഞിപ്പാന്റെ സന്തോഷത്തിന് വേണ്ടി സമ്മതിച്ച ഒന്ന് മാത്രമാണ് എന്നതാണ്.
അമ്മിയുടെയും നച്ചൂന്റെയും മനസ്സിൽ എന്താണെന്നുള്ളത് തന്നെ മനസ്സിലാക്കാൻ ബുദ്ധിമുട്ടാണ്...
എനിക്ക് മുന്നിൽ നിൽക്കുന്ന അവരുടെ രണ്ടു പേരുടെയും മനസ്സ് വായിച്ചെടുക്കാൻ ആർക്കും പറ്റുമെന്ന് തോന്നുന്നില്ല...
കുഞ്ഞിപ്പാന്റെ നിർബന്ധം കൊണ്ട് മാത്രമാണ് ഇങ്ങനെയൊരു വേഷം...
Zaib ന്റെ വിവാഹത്തെ കുറിച്ചുള്ള കുഞ്ഞിപ്പാന്റെ ആഗ്രഹങ്ങൾ എല്ലാം സാധിക്കാൻ ഈ സമയത്ത് കഴിയില്ലെങ്കിലും കഴിയുന്ന രീതിയിൽ കുറച്ചാളുകളെ വിളിച്ചു തന്നെ നടത്തണം എന്നതായിരുന്നു തീരുമാനം.
നാട്ടിൽ റിസപ്ഷൻ നടത്തിയാൽ അവിടെയുള്ള ആളുകളുടെ പരിഭവങ്ങൾ മാറ്റാനും പറ്റുമെന്ന നിഗമനവും ഉപ്പ കൊണ്ടു വന്നു.
അധികമായ സന്തോഷം കുഞ്ഞിപ്പാന്റെ മുഖത്തും കണ്ണിലും മാത്രം കാണാൻ സാധിച്ചിട്ടുള്ളൂ..
ആ മുഖത്തേക്ക് നോക്കുമ്പോൾ തോന്നും എന്റെ തീരുമാനം തെറ്റല്ല. ഇതാണെന്റെ ജീവിതം...
ഇവിടെയാണ് ഇതിന്റെ തുടക്കം...
എന്റെ ജീവിതത്തെ ഇങ്ങനെ മാറ്റി മറിക്കാൻ പടച്ചവന് പറ്റുമെങ്കിൽ അതിൽ സന്തോഷം കണ്ടെത്താൻ എനിക്കും സാധിക്കും.
എന്റെ മനസ്സിനെ പറഞ്ഞു മനസ്സിലാക്കി അമ്മിയുടെ മുഖത്തേക്കും നവാലിന്റെ മുഖത്തേക്കും നോക്കി ഞാൻ ചിരിച്ചു.
"എന്തൊക്കെ പറഞ്ഞാലും നിന്നെക്കാൾ മൊഞ്ച് എനിക്ക് തന്നെയാ" ഞാൻ എന്റെ തട്ടം ശെരിയാക്കി നവാലിനെ നോക്കി.
അവളിൽ നിന്നും കിട്ടിയ മറുപടി ഒരു പുഞ്ചിരിയായിരുന്നു. അതും എന്നും തരുന്ന കളിയാക്കുന്ന പുഞ്ചിരിയല്ല, സങ്കടം നിറഞ്ഞ പുഞ്ചിരി.
അമ്മി സഫിയാന്റിയ്ക്കൊപ്പം റൂമിൽ നിന്നുമിറങ്ങിയപ്പോൾ നവാൽ എന്റെ കൈ പിടിച്ച് റൂമിന്റെ കോർനെറിലേക്ക് കൊണ്ടു പോയി.
"ഇത്താത്തക്ക് ഇഷ്ട്ടമുണ്ടായിട്ട് തന്നെയാണോ ഈ കല്യാണത്തിന് സമ്മതിച്ചത്??? ഇതും പറഞ്ഞ് ആരെങ്കിലും ഇത്താത്തനെ നിർബന്ധിപ്പിച്ചോ??? ഉപ്പയെങ്ങാനും???"
ഞാൻ ചിരിയോടെ എന്റെ കൈ അവളുടെ കയ്യിൽ നിന്നും വലിച്ചു.
"ഇത് ചോദിക്കാനാണോ വേദനിപ്പിച്ചത്..." ഞാൻ കൈ തിരുമ്മി അവളെ നോക്കി.
"Zaib ന് എന്താ കുഴപ്പം??? പൂർണ്ണ സമ്മതമായിട്ട് തന്നെയാണ് ഞാൻ സമ്മതിച്ചത്. അല്ലാതെ ഉപ്പ എന്നെ നിര്ബന്ധിക്കുമെന്ന് നിനക്ക് തോന്നിയിട്ടുണ്ടോ???"
"അതില്ല... എന്നാലും"
"ഒരെന്നാലുമില്ല. ആബിദിന്റെ കാര്യം കൊണ്ട് നാട്ടില് എനിക്ക് ആരെയും കിട്ടിയില്ലെങ്കിലോ??? പിന്നെ കിട്ടിയ ലോട്ടറി കളയണോ???" ഞാൻ തമാശ രൂപത്തിൽ അവളെ നോക്കി.
"അതും ശെരിയാ... ആബിദിന്റെ അവസ്ഥ അറിഞ്ഞ് ഈ മഹാൻ ഇട്ടേച്ചു പോകാതെ നോക്കിക്കോ" അവളും ചിരി പാസ്സാക്കി.
ആ ചിരി കണ്ടപ്പോൾ വല്ലാത്തൊരു സന്തോഷം തോന്നി. എത്ര വഴക്ക് കൂടുമെങ്കിലും അവളുടെ മുഖം എന്റെ കാര്യമാലോചിച്ചു മാറിയപ്പോൾ എനിക്കും നന്നായി വേദനിച്ചു.
ഞങളുടെ ശ്രദ്ധ തിരിച്ചത് ഡോർ തുറന്ന് അകത്തേക്ക് കടന്നു വന്നയാളാണ്....
ആ മുഖം കണ്ടപ്പോൾ എന്റെ ഹൃദയം നിർത്താതെ മിടിക്കാൻ തുടങ്ങി.
"Zaib"
(തുടരും...)
കഴിഞ്ഞ chapter ന്റെ doubts ഒക്കെ മറിയിട്ടുണ്ടാകും എന്ന് കരുതുന്നു😊😊😊
Bạn đang đọc truyện trên: AzTruyen.Top