മനുഷ്യൻ തോറ്റു മതങ്ങൾ വിജയിച്ചു


  മതങ്ങൾ തോറ്റു ,

മനുഷ്യന്റെ മുഖം ക്ഷയിച്ചു ,

അരിവാളുകൾ 

ഏന്തിയ കയ്യുകൾ 

തലപ്പത്തു വാണു

ഒരു 

കൈത്തിരിനാളമായി 

എരിഞ്ഞ എൻ ആത്മാവ് 

ചൈതന്യം നശിച്ചു ഉറങ്ങി .

കാർമുകിൽപൂരിതമായ 

വാനവും -

കണ്ണുനീർ 

ഉറവ വറ്റാത്ത

 ഭൂമി കണ്ട് -

ചോര 

ഉണങ്ങിയ ഭൂമിയിൽ നടക്കവേ

ദൈവം 

തോൽവിയാൽ ശിരസ്സ് കുനിച്ചു ,

മാനവരാശി 

കറുത്ത അദ്ധ്യായം കുറിച്ചു .  

Bạn đang đọc truyện trên: AzTruyen.Top