Part 5

Afeeha :

'' ഇതാരാ...? " ഞാൻ അവൾ അയച്ച Picസിനുള്ള Reply കൊടുത്തു

" Sheyin Ibrahim " അവളുടെ Reply കണ്ടപ്പോൾ ശരിക്കും ഞാൻ ഞെട്ടി... ഞാൻ ആ Picsലേക്ക് വീണ്ടും ഒന്നു പോയി.. ലുക്കനാണെല്ലൊ എന്ന് മനസ്സിൽ പറയുമ്പോഴാണ് Sanaയുടെ Call

" എന്താടി നിനക്ക് വേണ്ടെ...." ഞാൻ Attent ചെയ്തയുടനെ അവളോട് ചോദിച്ചു.

" ഓ... PIC കണ്ടപ്പോഴേക്കും നിനക്ക് നമ്മളെ വേണ്ടതായി അല്ലെ..." അവൾ എന്നെ കളിയാക്കി കൊണ്ട് ചോദിച്ചു.

" ആഹടി... നിനക്ക് മനസ്സിലായില്ലെ പിന്നെ എന്തിനാ വിളിച്ചെ. " ഞാൻ വിട്ടുകൊടുത്തില്ല

" പോടി... നീ പറ ആളെങ്ങനെയുണ്ട് "

" നീ കണ്ടത് പോലെ തന്നെയാണ് ഞാനും കണ്ടുള്ളു "

" അഫി.... Over ആക്കല്ലെ.. നീ കാര്യം പറ"

" എന്താ ഞാൻ പറയേണ്ടെ "

"  മലയാളം..." അവൾ ഇത്തിരി ചൂടോടെ പറഞ്ഞു

" ഞാൻ ഇത്ര നേരം പറയുന്നത് പിന്നെ Tamil ആണോടി...'' ഞാൻ അവളെ കൂടുതൽ ചൂട് പിടിപ്പിച്ചു.

" പോടി.... നീ ഒന്നും പറയേണ്ട..'' അവൾ അവസാനം അതും പറഞ്ഞ് Cut ആക്കി.

ഞാൻ വീണ്ടും Pics നോക്കി... പിന്നീട് Fbയിലും Search ചെയ്തു.... Travelling Pictures ആണ് കൂടുതലും... ഒട്ടുമിക്ക രാജ്യങ്ങളും Cover ചെയ്തിട്ടുണ്ട്.... അറിയാതെ അവിടെയുണ്ടായ Like Button Click ആയി പോയി... ഞാൻ അന്നേരം തന്നെ അത് കളഞ്ഞു

ഞാൻ ഉടനെ തന്നെ Phone ബെഡിലിട്ടു.. Notification പോകുമല്ലോ... ഇന്ന് മൊത്തം ഞാൻ Pling ആവലാണല്ലോ....!

Sheyin :

" Ayshu... എന്റെ ഫോൺ അവിടെ Charge കയറ്റാൻ വെച്ചിട്ടുണ്ട്... ഒന്ന് എടുത്താ " പത്രവായനയ്ക്ക് ശേഷം Mirrorന്റെ മുന്നിൽ നിന്ന് കോപ്രായം കളിക്കുന്ന Ayshuനോട് പറഞ്ഞു

" Aflu മുകളിലുണ്ട്.... ഓനോട് പറ ഇകാക്ക " Ayshu അവളുടെ Work continue ചെയ്തുകൊണ്ട് പറഞ്ഞു

" ടാ... വരുമ്പോ എന്റെ ഫോൺ എടുക്കണേ... " Step ഇറങ്ങുന്ന അവനോട് ഞാൻ പറഞ്ഞു... അവൻ എന്റെ ഫോൺ കയ്യിലുണ്ടെന്ന് കാണിച്ചു തന്നു... ഇവനാരാ മോനല്ലേ....!!

" ഇങ്ങൾക്ക് നല്ല Wallpaper വെച്ചൂടെ ഇകാക്ക " Aflu എന്റെ ഫോൺ നോക്കി കൊണ്ട് പറഞ്ഞു.

" പോടാ.. ആ ഫോട്ടോയ്ക്കാണ് Fbയിലും Igയിലുമൊക്കെ ഏറ്റവും കൂടുതൽ Like.. അത് ഞാൻ Europeൽ നിന്നെടുത്ത photoയാണ് "

" തള്ള് തുടങ്ങിയല്ലോ റബ്ബേ.." Aflu എന്നെ കളിയാക്കി

" ഇതൊക്കെയെന്ത്... നീ ഇവിടെ ഇരിക്ക്... ഞാൻ Thailand വിശേഷം പറഞ്ഞു തരാം.. " ഞാൻ Afluന് തൊട്ടടുത്ത Sofa കാണിച്ചു കൊടുത്തു...

" അയ്യോ വേണ്ടായേ.. ഞാൻ ജീവിച്ച് പോയ്ക്കോട്ടെ " Aflu അത് പറഞ്ഞപ്പോൾ Ayshu ചിരിക്കുന്നുണ്ടായിരുന്നു.പിന്നെ ഞങ്ങൾ Phoneലേക്ക് നോക്കി.

" എടാ ഉപ്പ Share ചെയ്ത ഈ video നീ കണ്ടിനോ...? " Video കാണിച്ചു കൊടുത്തുകൊണ്ട് ഞാൻ ചോദിച്ചു.

" ഇല്ല.. ഞാൻ കണ്ടില്ല "

" ദാ കണ്ട് നോക്ക് " ഞാൻ അവൻക്ക് എന്റെ Phone കൊടുത്തു...

" ഇതെന്താ വലിയ രസോന്നില്ലാലോ.. ഇതാ പിടി " അവൻ എനിക്ക് നേരെ Phone നീട്ടി പക്ഷേ അപ്പോൾ തന്നെ അവൻ അത് തിരിച്ചെടുത്തു

" താടാ..." ഞാൻ Afluനോട് പറഞ്ഞു... എന്നാൽ അത് കേട്ട ഭാവമില്ലാതെ അവൻ എന്നെ നോക്കി ഒരുമാതിരി ചിരി ചിരിച്ചു.

" എന്താടാ നീ ഇങ്ങനെ ചിരിക്കുന്നേ...?" സംശയഭാവത്തോടെ ഞാൻ അവനോട് ചോദിച്ചു.

" കൊച്ചു കള്ളാ....എനിക്കെല്ലാം മനസ്സിലായി.. "

"ങേ... "

"Ayshu നീ ഇങ്ങ് വന്നേ ഒരു സംഭവം കാണിച്ച് തരാലോ..." Aflu ഒച്ചത്തിൽ വിളിച്ച് പറഞ്ഞു.

" നീയെന്നാ കാര്യമെന്ന് പറ അല്ലെങ്കിൽ എന്റെ ഫോണിങ്ങ് താ..."

" ദാ പിടി ഫോൺ... എന്നിട്ട് മോൻ ആ Notification ഒന്ന് നോക്കിയെ.." അവൻ പറഞ്ഞുതനുസരിച്ച് ഞാൻ നോക്കി.

" Afeeha Hashim liked your photo " ഞാൻ അതിലെന്താ പ്രത്യേകിച്ചെന്ന രീതിയിൽ ഉറക്കെ വായിച്ചു

" ങേ... Bhabhiയും ഇകാക്കയും Friendsയിരുന്നോ...? എന്നിട്ട് നമ്മളോട് പറഞ്ഞില്ലാലോ..." Ayshu പറഞ്ഞത് കേട്ടപ്പോഴാണ് Afluന്റെ ചിരിയുടെ പിന്നിലെ കാര്യം എനിക്ക് മനസ്സിലായത്... ഇനി കുറേ നേരത്തേക്ക് ഇവൻക്കായല്ലോ റബ്ബേ...!!

" നമ്മളോട് ഇകാക്ക അതൊന്നും പറയൂലാടി...." Aflu Ayshuനെ നോക്കി Senti അടിച്ചു.

'' Sentiയൊക്കെ പിന്നെയാകാം Aflu... ഇകാക്ക നമ്മൾക്ക് ഇപ്പൊ ഒന്നു Photos ഒക്കെ നോക്കാലോ " Ayshu ഇതും പറഞ്ഞു എന്റെയടുത്തിരുന്നപ്പോൾ ഞാൻ അവിടെ നിന്ന് എഴുന്നേറ്റു

" സ്വന്തം Acന്നു നോക്കിയാൽ മതിട്ടാ.... ഞാൻ മേലെൽ പോക്കാണ് "

" എന്താ Ayshu ഇജ്ജ് ഈ പറയുന്നേ... ഇക്കാക്ക് അങ്ങനെ നോക്കാൻ പറ്റോ.." Aflu എന്നെ കളിയാക്കികൊണ്ട് പറഞ്ഞു.

" നിനക്കെല്ലാം മനസ്സിലാവുന്നോണ്ട് പിന്നെ ആ കുഴപ്പില്ല.. ഇടയ്ക്ക് ഇവൾക്കും കൂടി എല്ലാം പറഞ്ഞുകൊടുക്ക് " നല്ല രീതിയിൽ തിരിച്ചടിച്ച് ഞാൻ മുകളിലേക്ക് പോയി.... വെറുതെ ഇരിക്കലല്ലേ അതുകൊണ്ട് അവളുടെ Ac നോക്കാമെന്ന് കരുതിയപ്പോളാണ് "Boss " എന്ന് എന്റെ ഫോണിൽ തെളിഞ്ഞത്...

ഞാനുടനെ ഫോൺ ചെയ്തു കേട്ട കാര്യം അത്ര സുഖിക്കുന്നതല്ലായിരുന്നു.. എന്തു ചെയ്യും എന്നു ഒരു പിടിയുമില്ലാതെയായി... ഉപ്പയുടെ Reaction ആണെങ്കിൽ ആലോചിക്കാൻ വയ്യ..!

* പടച്ചോനെ ഇങ്ങള് പണിയെല്ലാം ഇങ്ങനെ ഒറ്റയടിക്ക് തന്നാൽ ഈയുള്ളവന് പിന്നെ ഭൂമിയിൽ ഉണ്ടാവണമെന്നില്ല... ഉപ്പ എന്നെ അങ്ങ് അയക്കും *

" ഇക്ക എന്താ ഒറ്റയ്ക്ക് പിറപ്പിറുക്കുന്നേ.? പിരിയെല്ലാം ലൂസായ..." Aflu എന്റെ ഒറ്റയ്ക്കുള്ള ഇരുപ്പ് കണ്ട് ചോദിച്ചതാണെന്ന് എനിക്ക് മനസ്സിലായി.

" Aflu.. പണി കിട്ടിയെടാ... " ഞാൻ തല തടവി കൊണ്ട് അവനോട് പറഞ്ഞു

" അതിനു ഇനിയും ദിവസവുമുണ്ടല്ലോ..." കണ്ണിറുക്കി Aflu പറഞ്ഞത് എന്താണെന്ന് മനസ്സിലാവാത്തതു കൊണ്ട് ഞാൻ പുരികം ഉയർത്തി

" ഞായറാഴ്ച "

" നിനക്ക് എങ്ങനെയാ മനസ്സിലായെ എനിക്ക് ഞായറാഴ്ച്ചയാണ് പണി കിട്ടുന്നതെന്ന്...?" അത്ഭുതത്തോടെ ഞാൻ ചോദിച്ചു

" അതൊക്കെ എല്ലാരും പറയാറില്ലെ "

" എന്ത്...?" ഞാൻ സംശയത്തോടെ അവനോട് ചോദിച്ചു

" കല്യാണം ഒരു ദുരന്തമെന്ന് " Aflu കളിയാക്കി ചിരിച്ചു കൊണ്ട് എനിക്ക് നേർക്ക് തിരിഞ്ഞപ്പോൾ ശരിക്കും ഇവനെന്താ ഇങ്ങനെയെന്നാണ് എനിക്ക് തോന്നിയത്

" മണ്ടാ..മരമണ്ടാ..നീയെന്താടാ ഇങ്ങനെ..?" ഞാൻ അല്പം ഗൗരവത്തോടെ അവനോട് ചോദിച്ചു

" അപ്പൊ നിങ്ങൾ ഉദ്ദേശിച്ചത് ആ പണിയല്ലെ...?" സംശയഭാവത്തോടെ അവന്റെ ചോദ്യം കേട്ടപ്പോൾ അല്ലയെന്ന രീതിയിൽ ഞാൻ തലയാട്ടി

" പിന്നെ എന്ത് ഒലക്കയാന്ന് പറയറാ..?"

" Boss വിളിച്ചിരുന്നു "

" പണിയെടുക്കാതെയിരുന്നാൽ Boss പിന്നെ വിളിക്കുലേ.. " Aflu പല്ലിളിച്ചു കൊണ്ട് പറഞ്ഞു

" ദേ... നീ ഒരുമാതിരി ആളെ ഭ്രാന്തുമേൽ ഭ്രാന്ത് ആക്കല്ലേ... അല്ലേൽ തന്നെ തല കത്തലാണ് " ഞാൻ അവനോട് ചൂടായി

" കുറച്ച് വെള്ളം കോരിയൊഴിക്ക് " Afluന്റെ മറുപടി കേട്ട് അടുത്തുണ്ടായിരുന്ന Pillow ഞാൻ അവൻക്ക് നേരെ എറിഞ്ഞു.

" ഇനി നീ വായ് തുറന്നാൽ നിന്നെ ഞാൻ എടുത്തെറിയും " കലിപ്പോടെയുള്ള എന്റെ വാക്കുകൾ ഏറ്റെന്ന് എനിക്ക് മനസ്സിലായി.

" ഈ കല്യാണം നടക്കില്ല "

         ¤¤¤¤¤¤¤¤¤¤¤¤¤¤¤¤¤¤¤¤

I am back...✌

എങ്ങനെയുണ്ടായിരുന്നു...? 😦Next update പെട്ടെന്നാക്കാൻ ഞാൻ ശ്രമിക്കാം😊

വോട്ടും കമന്റും മറക്കല്ലേ....❤❤

Byee..........✋✋

     

Bạn đang đọc truyện trên: AzTruyen.Top