9

🌸🌸🌸🌸🌸🌸🌸🌸🌸🌸🌸
🌸
🌸
🌸 *അച്ചൂന്റെ മണവാട്ടി*
🌸
🌸
🌸🌸🌸🌸🌸🌸🌸🌸🌸🌸🌸
🌸
🌸
🌸 *PART:9*
🌸
🌸
🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

അച്ചൂ... ന്റെ ഉമ്മ... ഇയ്യ് ഒന്ന് വേഗം വാടാ ഇങ്ങോട്ട്...

ഫോൺ കട്ടായി...

കേട്ട പാതി കേക്കാത്ത പാതി കാറും എടുത്ത് ഒറ്റ പോക്കായിരുന്നു...

റബ്ബേ ഉമ്മാക്ക് എന്താ പറ്റിയിട്ടുണ്ടാവാ...

എത്രെയോ നാൾ ഭക്ഷണം വിളമ്പി തന്ന ഉമ്മ...

സ്വന്തം മകനെ പോലെ എന്നെയും സ്നേഹിച്ച ഉമ്മ...

മനസ്സിൽ എന്തൊക്കെയോ ചിന്തകൾ ഇരച്ചു കയറി...

റബ്ബേ ഉമ്മാക്ക് ഒന്നും സംഭവിക്കല്ലേ....

എത്ര സ്പീഡിലാ വന്നേന്ന് അറീല നിമിഷങ്ങൾക്കകം മമ്മുന്റെ വീടെത്തി...

അനീസും എത്തീട്ടുണ്ട്...

അച്ചൂ വേം വണ്ടി തിരിക്ക് ...

വീടിന് മുന്നിൽ നിന്ന് അനീസ് പറഞ്ഞു...

ഞാൻ വേഗം വണ്ടി തിരിച്ചു...

ബാക്ക് ഡോർ തുറന്നു കൊടുത്തു...

അനീസും മമ്മുവും കൂടി ഉമ്മാനെ എടുത്ത് വന്ന് വണ്ടിയിൽ കേറ്റി...

ആ കാഴ്ച കണ്ട് ഭയമോ വിഷമമോ എനിക്ക് എന്തോ മനസ്സിൽ വല്ലാത്ത വിങ്ങൽ...

ഞാൻ വേഗം വണ്ടി വിട്ടു...

മുഹമ്മദ്‌ അപ്പോഴും കരയുന്നുണ്ട്...

ഉമ്മാന്റെ തലയിൽ നിന്ന് രക്തം ഒഴുകുന്നുണ്ട്...

മമ്മൂ എന്താടാ പറ്റീത്...

എനിക്ക് ഭക്ഷണം വിളമ്പി തരുവായിരുന്നുടാ...

പെട്ടന്ന് ഉമ്മ ബോധം കേട്ട് വീണു...

മമ്മു വിങ്ങി വിങ്ങി പറഞ്ഞു നിർത്തി....

ഞാൻ വേഗം അടുത്തുള്ള ഗവ: ആശുപത്രിയിൽ എത്തിച്ചു...

അല്പം സീരിയസ് ആയത് കൊണ്ടാകാം അവർ മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോകാൻ പറഞ്ഞു...

കുറിപ്പും തന്നു...

ആവുന്നത്ര സ്പീഡിൽ ലൈറ്റ് ഇട്ട് വണ്ടി ഓടിച്ചു...

മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗതിൽ എത്തി...

അവർ ഉമ്മാനെ ICU ലേക്ക് കൊണ്ട് പോയി...

ICU വിന് മുന്നിൽ എന്ത് ചെയ്യണമെന്നറിയാതെ പരിഭ്രാന്തിയിലാണ് ഞങ്ങൾ...

അനീസിന്റെ വല്ലാതിരിക്കുന്ന മുഖവും മുഹമ്മദിന്റെ കരച്ചിലും.... എനിക്കെന്തോ എല്ലാം കണ്ടിട്ട് ഒരുതരം ഭ്രാന്ത് പിടിക്കുന്ന അവസ്ഥയാണ്...

ICU വിന് ഉള്ളിൽ നിന്ന് ഒരു നെഴ്സ് വന്നു...

മരുന്ന് വാങ്ങണം എന്ന് പറഞ്ഞ് ഒരു കുറിപ്പ് തന്നു...

മമ്മു അപ്പോഴും കരച്ചിലാണ്...

അനീസിനെ അവന്റെ കൂടെ നിർത്തിയിട്ട് ഞാൻ പോയി മരുന്ന് വാങ്ങി വന്നു...

വല്ലാത്ത പരിഭ്രാന്തിയിലാണെങ്കിലും എനിക്ക് എല്ലാം ചെയ്യാനുള്ള ബോധം ഉണ്ട്...

കുറച്ച് കഴിഞ്ഞ് ഒരു ഡോക്ടർ
ICUവിൽ നിന്ന് ഇറങ്ങി വന്നു...

രോഗിയുടെ കൂടെ വന്ന ആളെ തിരക്കി...

അവന്മാരെ അവിടെ നിർത്തി ഞാൻ ഡോക്ടറുടെ കൂടെ പോയി...

ടേബിളിന് മുന്നിലെ കസേരയിൽ എന്നോട് ഇരിക്കാൻ പറഞ്ഞ് അദ്ദേഹവും ഇരുന്നു...

ഒരു ചെറു പുഞ്ചിരിയോടെ ഡോക്ടർ എന്നോട് സംസാരിച്ച് തുടങ്ങി...

പേഷ്യന്റിന്റെ ആരാണ് നിങ്ങൾ...?

ഡോക്ടർ ഞാൻ അവരുടെ മകന്റെ ഫ്രണ്ട് ആണ്...

ഓഹ് അവരുടെ ഭർത്താവോ....?

ആ ചോദ്യം കേട്ട് ഞാൻ ഒന്ന് പതറി...

ഡോക്ടർ ഓന് ഉപ്പ ഇല്ല മരിച്ചു പോയി...

ഓഹ് സോറി... BP കൂടിയാണ് അവർ ബോധംകെട്ട് വീണത്...

ഡോക്ടർ മുഖത്ത് ഒരു ദയനീയതയോടെ പറഞ്ഞു...

വീണപ്പോൾ തല ഇടിച്ചു മുറിഞ്ഞിട്ടുണ്ട് അതാണ്‌ ബ്ലഡ്‌ വന്നത്...

പക്ഷേ ഒരു കുഴപ്പോണ്ട്...
തലക്കുള്ളിൽ ബ്ലഡ്‌ ക്ലോട്ട് ആയിട്ടുണ്ട്...
ഒരു ചെറിയ ഓപ്പറേഷൻ വേണ്ടി വരും...
അത്യാവശ്യമായി കുറച്ചു പണം കെട്ടിവെക്കണം...

ഞാൻ വേറൊന്നും ചിന്തിക്കാൻ നിന്നില്ല...

ഓപ്പറേഷൻ ചെയ്യാമെന്ന് പറഞ്ഞു...

ഓപ്പറേഷന് വേണ്ടിയുള്ള പേപ്പർ മമ്മൂനെ കൊണ്ട് ഒപ്പിടിപ്പിച്ചു കൊടുത്തു...

മറ്റൊരാവശ്യത്തിനായി ഉപ്പ അയച്ചു തന്ന കുറച്ചു പണം അക്കൗണ്ടിൽ ഉണ്ടായിരുന്നു...

വേഗം പോയി അത് എടുത്ത് വന്ന് ബില്ല് അടച്ചു...

ഓപ്പറേഷൻ തുടങ്ങി...

ഞങ്ങൾ ഓപ്പറേഷൻ തീയെറ്ററിന് മുന്നിൽ തന്നെ ഉണ്ടായിരുന്നു...

സമയം രാത്രി 10 മണിയായി..

ഫോൺ എടുത്ത് നോക്കിയപ്പോ കുറേ മിസ്കാൾ...

അപ്പോഴാണ് ഓർത്തത് വണ്ടി ഓടിക്കുന്നതിനിടയിൽ കാൾ വരുന്നുണ്ടായിരുന്നു... ഞാൻ എടുത്തില്ല...

ഉമ്മയും ദിയാനയും വിളിച്ചിട്ടുണ്ട്...

വീട്ട്ന്ന് ഉമ്മാനോട് പറയാതെയാണ് ഇറങ്ങി വന്നത്...

ഉമ്മാനെ വിളിച്ചു കാര്യം പറഞ്ഞു...

ഉമ്മക്കും വല്ല്യ വിഷമായി...

ഓപ്പറേഷൻ കഴിഞ്ഞു...

അൽഹംദുലില്ലാഹ് പിറ്റേന്ന് റൂമിലേക്ക്‌ മാറ്റി..

മുഹമ്മദിന്റെ ചില ബന്ധുക്കൾ ആശുപത്രിയിൽ എത്തിയിരുന്നു...

വിവരമറിഞ്ഞ് സുമിയും ആശുപത്രിയിൽ എത്തി...

ഡോക്ടർ എന്നെ റൂമിലേക്ക് വിളിച്ചു ഒരു കാര്യം പറഞ്ഞു...

ഹലോ അജ്മൽ ഉമ്മാക്ക് ഇപ്പോൾ കുഴപ്പമൊന്നുമില്ല...

പക്ഷേ ഇനി അവർക്ക് സന്തോഷം ഉള്ള വാർത്തകൾ മാത്രമേ നൽകാവു...

വിഷമിപ്പിക്കുന്നതും ടെൻഷൻ ഉണ്ടാക്കുന്നതുമായ വാർത്തകൾ അവർക്ക് വീണ്ടും ഇത് പോലെ BP കൂടാൻ ഇടയായേക്കും...

ശെരി ഡോക്ടർ ഞാൻ അവനോട് പറഞ്ഞോണ്ട്...

ok അജ്മൽ ഗുഡ് ലക്ക്...

രണ്ടീസം കഴിഞ്ഞ് ഉമ്മാനെ ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് കൊണ്ട് വന്നു...

രാത്രി കിടക്കാന്നേരം എന്തോ വലിയ ഫീൽ ആയിരുന്നു മനസ്സിന്...

മുഹമ്മദിന്റെ ഉമ്മാക്ക് വേണ്ടി ഇത്രയൊക്കെ ചെയ്യാൻ കഴിഞ്ഞല്ലോ എന്നുള്ള സംതൃപ്തിയായിരുന്നു...

പിറ്റേന്ന് കോളേജിൽ എത്തി ...

പാവം മുഹമ്മദ്‌ വന്നിട്ടില്ല...

ഉമ്മാനേം നോക്കി വീട്ടിലായിരിക്കും...

ദിയാനെ കണ്ടു...

മൂപ്പത്തി കണ്ടിട്ട് ചിരിക്കുന്നു പോലുമില്ല...

സാഹചര്യവും മാനസികാവസ്ഥയും അത്ര നന്നല്ലാത്തത് കൊണ്ട് രണ്ടീസായിട്ട് ഓൾടെ കാൾ ഒന്നും ഞാൻ എടുത്തിരുന്നില്ല...

തിരിച്ചു വിളിക്കാനും കഴിഞ്ഞില്ല...

അതിന്റെ കലിപ്പിലാണ് പെണ്ണ്...

ക്ലാസ്സിൽ ഇരിക്കുമ്പോ മനസ്സ് വല്ലാതെ ആലോസരപ്പെട്ടിരുന്നു...

ഒരു വശത്ത് മുഹമ്മദിന്റെ ഉമ്മാന്റെ മുഖം...

മറുവശത്ത് ദിയ പിണങ്ങി നടക്കുന്നതിന്റെ സങ്കടം...

എല്ലാം കൂടെ വല്ലാത്തൊരു അവസ്ഥ...

ഇന്റർവെല്ലിന് ഓൾടെ അടുത്തേക്ക് പോയി...

പെണ്ണ് മൈൻഡ് ചെയ്യുന്നില്ല...
എങ്കിലും ഞാൻ ഓളുടെ മുഖത്ത് നോക്കി വിളിച്ചു...

ദിയാ...

ഓള് ഒന്നും മിണ്ടുന്നില്ല...

മുത്തേ ഇയ്യ് ന്നെ ഒന്ന് നോക്ക്..

മാണ്ട ന്നോട് മുണ്ടണ്ട...

ഓള് മുഖം തിരിച്ചു...

മുത്തേ ഇയ്യ് ഞാൻ പറയുന്നത് ഒന്ന് കേക്ക്..

ഞാൻ മുഖത്ത് ദയനീയതയോടെ പറഞ്ഞു...

ഒന്നും പറയണ്ട മ്മളെയൊക്കെ മറന്നല്ലേ...
രണ്ടീസായിട്ട് ഞാൻ എത്ര കാൾ വിളിച്ചു...

മുത്തേ ഇയ്യ് ഞാൻ പറയുന്നത് ഒന്ന് കേക്ക്...

തിരിഞ്ഞു പോകാൻ നിന്ന ഓളെ ഞാൻ പിടിച്ചു നിർത്തി ഓളോട് നടന്നതെല്ലാം പറഞ്ഞു...

കെട്ട് കഴിഞ്ഞപ്പോ പെണ്ണിന്റെ മുഖം വാടി..

കണ്ണും കലങ്ങിയിട്ടുണ്ട്....

കാക്കോ സോറി ട്ടോ..

കലങ്ങിയ കണ്ണുമായി ഓള് പറഞ്ഞു..

മ്മ്മ്...
മറുപടിയായി ഞാനൊന്ന് മൂളിയതെ ഉള്ളു...

പിന്നെ വിശേഷം പറച്ചിലുമൊക്കെയായി എല്ലാം പഴയപോലായി...

ക്ലാസ്സ്‌ കഴിഞ്ഞ് വീട്ടിൽ വന്നിട്ട് മമ്മൂന്റെ വീട്ടിലേക്ക് പോയി...

കുഞ്ഞോളേം കൂടെ കൂട്ടി...

കൊറേ നേരം മമ്മൂന്റെ വീട്ടിൽ ഇരുന്നു...

അനീസും ഉണ്ടായിരുന്നു...

ഞങ്ങൾ മൂന്നുപേരും കൂടെ സൊറ പറഞ്ഞിരുന്നു...

ഉമ്മ റെസ്റ്റിലാണ്...

കുഞ്ഞോളു എല്ലാത്തിനും ഉമ്മാനെ സഹായിച്ചുകൊണ്ടിരിന്നു...

പിറ്റേന്നും മമ്മൂന്റെ വീട്ടിൽ പോയപ്പോ കുഞ്ഞോളേം കൊണ്ടോയി...

ഉമ്മാക്ക് ഒരു സഹായം ആകട്ടേന്ന് കരുതി...

കുഞ്ഞോൾ ഉമ്മാനെ സന്തോഷപ്പിച്ചു കൊണ്ട് തന്നെയിരുന്നു...

കുഞ്ഞോളും മമ്മൂന്റെ ഉമ്മയും വല്ല്യ കൂട്ടായി...

ദിവസങ്ങൾ കടന്ന് പോയി ...

മുഹമ്മദ്‌ കോളേജിൽ വന്ന് തുടങ്ങി...

ഇത്രയും നാൾ റെസ്റ്റ് ചെയ്തും പിന്നെ കുഞ്ഞോൾടെ സഹായപരിചരണം കൊണ്ടും മുഹമ്മദിന്റെ ഉമ്മ സുഖം പ്രാപിച്ചുതുടങ്ങി...

കോളേജിൽ അടുത്ത മാസത്തേക്ക് കലോത്സവത്തിന്റെ ഡേറ്റ് പ്രഖ്യാപിച്ചു...

കോളേജിലെ ഞങ്ങളുടെ അവസാന കലോത്സവം...

പോരാത്തതിന് അനീസ് ആർട്സ് സെക്രട്ടറിയും...

എല്ലാവരും വലിയ സന്തോഷത്തിലാണ്...

വൈകിട്ട് ക്ലാസ്സ്‌ കഴിഞ്ഞ് ഞാനും മമ്മുവും ഒരു ബൈക്കിലാണ് വീട്ടിലേക്ക് തിരിച്ചത്...

മമ്മൂന്റെ വീടെത്തിയപ്പോ ഞാനും അവന്റെ കൂടെ ഇറങ്ങി...

ഉമ്മാനെ ഒന്ന് കാണാല്ലോ...

മമ്മു റൂമിലേക്കും ഞാൻ ഉമ്മാനെ കാണാനായി അകത്തേക്കും പോയി...

ഉമ്മ ഭക്ഷണം വിളമ്പുയായിരുന്നു...

ഞാനവിടെ ഇരുന്ന് ഉമ്മാനോട് സുഖ വിവരങ്ങൾ തിരക്കിക്കൊണ്ടിരുന്നു...

വിളമ്പി കഴിഞ്ഞ് ഉമ്മ എന്റെ അടുത്ത് കസേരയിൽ വന്നിരുന്നു...

ഒരു ഞെട്ടലോടെയാണ് ഉമ്മ പറഞ്ഞ വാക്കുകൾ ഞാൻ കേട്ടത്...

ഉമ്മ പറഞ്ഞതൊന്നും എനിക്ക് പെട്ടന്ന് ഉൾകൊള്ളാൻ കഴിഞ്ഞില്ല...

മോനേ അച്ചൂ... ഞാനൊരു ഭാഗ്യമില്ലാത്തവളാണ്...

പടച്ചോൻ നിക്ക് കൂട്ടിന് ഒരു മോളെ തന്നില്ല...

ആണായിട്ടും പെണ്ണായിട്ടും മമ്മൂനെ മാത്രേ തന്നുള്ളൂ...

ഓന്റെ ഉപ്പയും ന്നെ തനിച്ചാക്കി പോയി...

മോനേ വലിയ തറവാട് മഹിമയൊന്നും മ്മക്കില്ല...

അനക്ക് സമ്മതാണെങ്കി കുഞ്ഞോളെ നിക്ക് ഇങ്ങ് തരോ... ഞാൻ സ്വന്തം മോളെ പോലെ നോക്കോണ്ട്...

അനക്ക് മമ്മൂനെ നല്ലോണം അറിയാല്ലോ...

ഓനും കുഞ്ഞോളെ പൊന്നു പോലെ നോക്കും...

ഇത് കേട്ട് എന്ത് പറയണമെന്നറിയാത്ത അവസ്ഥയിലാണ് ഞാൻ...

ഉമ്മ എന്റെ കയ്യിൽ മുറുകെ പിടിച്ചിട്ടുണ്ട്...

പ്രതീക്ഷയുടെ ഒരു തിരിനാളം ഉമ്മാന്റെ കണ്ണിൽ അപ്പോൾ കാണാമായിരുന്നു....

എന്റെ മനസ്സിൽ എന്തോ ഭരിച്ച ചിന്ത വന്ന് കൂടിയിരിക്കുന്നു...

ഒരു പക്ഷേ അനുജത്തിമാരുള്ള ഏതൊരു ഇക്കാന്റെയും മനസ്സിൽ ഒരിക്കലെങ്കിലും വരുന്ന ചിന്തയും ഭാരവുമായിരിക്കാം ഇത്....

അൽപനേരത്തെ മൗനത്തിന് വിരാമമിട്ട് ഞാൻ പറഞ്ഞു...

ഉമ്മാ...

എന്റെ ഉപ്പ അടുത്താഴ്ച നാട്ട്ക്ക് വരണ്ട്...

മൂപ്പരോട് സംസാരിച്ചിട്ട് ഞാൻ ഉമ്മാനെ തീരുമാനം അറീക്കാം...

കുഞ്ഞോൾടേം മമ്മൂന്റേം സമ്മതം കൂടി അറിയണോല്ലോ...

പിന്നെ ഉമ്മ പറഞ്ഞ തറവാട് മഹിമ...

മനുഷ്യന് വേണ്ടത് സ്വഭാവമഹിമയല്ലേ ഉമ്മാ... തറവാട് മഹിമയല്ല...

മമ്മൂനോട് ഉമ്മ ഒന്നും പറയണ്ടാ... ഓനോട്‌ ഞാൻ സംസാരിക്കണ്ട്...

ഇത് പറഞ്ഞ് കഴിഞ്ഞപ്പോ ഉമ്മാന്റെ മുഖത്ത് ഒരു വെട്ടമൊക്കെ വന്നു...

ഉമ്മാനോട് യാത്ര പറഞ്ഞ് മമ്മൂന്റെ വീട്ടീന്ന് ഇറങ്ങുമ്പോ മനസ് വല്ലാത്തൊരു ഹാലിലായിരുന്നു...

ഇതുവരെ ജീവിതത്തിൽ ഉണ്ടായിട്ടില്ലാത്ത ചിന്തകൾ...

പടച്ചോനെ എന്തൊരു അവസ്ഥയാണ് ഇത്...

രാത്രി ഉമ്മാനോട് ഞാൻ കാര്യം പറഞ്ഞു...

മമ്മൂനേം ഓന്റെ ഉമ്മാനേം നന്നായി അറിയാവുന്നത് കൊണ്ട് ഉമ്മ എതിരൊന്നും പറഞ്ഞില്ല...

അച്ചൂ... നിക്ക് പ്രശ്നോന്നുല്ല്യാ...

ഓനും എന്റെ മോൻ തന്നെയല്ലേ...

പിന്നെ കുഞ്ഞോൾടെ സമ്മതം കൂടി മ്മള് നോക്കണ്ടേ...

മ്മ്മ്മ്... നോക്കണം

ഇയ്യ് ഉപ്പാനോട് വിളിച്ച് പറഞ്ഞിനോ....?

ഇല്ലുമ്മാ... ന്തായാലും ഉപ്പ അടുത്താഴ്ച വരല്ലേ ഇങ്ങട്... സംസാരിക്കാം..... മ്മ്മ്മ്.....

ഹമ്മ്മ്...

ഉമ്മ ഒരു നെടുവീർപ്പോടെ ഒന്ന് ഇരുത്തി മൂളി...

പിന്നെ ഉമ്മാ ഇങ്ങള് കുഞ്ഞോളോട് പറയാൻ നിക്കണ്ട... നാളെ പറഞ്ഞാ മതി ട്ടാ...

ഞാൻ നാളെ ഓളോട് സംസാരിക്കണ്ട്...

ഒന്ന് പോടാ ആടെന്ന്...

ഉമ്മ ഒന്ന് ആക്കിചിരിച്ചു...

അത്താഴം കഴിക്കാനിരുന്നപ്പോ ഞാനും ഉമ്മയും കുഞ്ഞോളെ ഒരു ചിരിയോടെയുള്ള വല്ലാത്ത നോട്ടമാണ് നോക്കുന്നത്...

എന്താ സംഭവം എന്നറിയാതെ വല്ലാത്ത ഹാലിൽ ഇരിക്കാണ് കുഞ്ഞോൾ... ഹി.. ഹി..

കിടക്കാന്നേരം ദിയ വിളിച്ചു...

ഓളോട് ഈ കാര്യം പറഞ്ഞു...

സന്തോഷത്തോടെയുള്ള മറുപടിയായിരുന്നു ഓള് പറഞ്ഞത്...

കാക്കോ ഇങ്ങള് ധൈര്യായിട്ട് കെട്ടിച്ച് കൊടുത്താളി...

മുഹമ്മദ്‌ കാക്കാനെ പോലൊരു പാവം ചെക്കനെ കിട്ടണത് കുഞ്ഞോൾടെ ഭാഗ്യാവും...

ഇതായിരുന്നു ദിയാന്റെ മറുപടി...

ഞാൻ മമ്മൂനെ വിളിച്ചതേയില്ല... കുഞ്ഞോളോട് സമ്മതം ചോദിച്ചിട്ട് ഓനോട്‌ സംസാരിക്കാന്ന് വെച്ചു...

പിറ്റേന്ന് കോളേജിൽ പോയി...

മുഹമ്മദിനെ കാണുമ്പോളൊക്കെ എനിക്ക് ചിരിയാണ് വരുന്നത്... എങ്കിലും ഞാൻ ചിരിയടക്കി...

വൈകിട്ട് വീട്ടിലെത്തി...

ഭക്ഷണം കഴിച്ച് ഞാൻ കുഞ്ഞോൾടെ റൂമിലേക്ക് നടന്നു...

നോക്കുമ്പോ മൂപ്പത്തി അവിടെ ഇല്ല...

പെണ്ണ് ഇതെവിടെ പോyi

തുടരും........

Bạn đang đọc truyện trên: AzTruyen.Top