15
🌸🌸🌸🌸🌸🌸🌸🌸🌸🌸🌸
🌸
🌸
🌸 *അച്ചൂന്റെ മണവാട്ടി*
🌸
🌸
🌸🌸🌸🌸🌸🌸🌸🌸🌸🌸🌸
🌸
🌸
🌸 *FINAL PART*
🌸
🌸
🌸🌸🌸🌸🌸🌸🌸🌸🌸🌸🌸
പ്രിയപ്പെട്ട വായനക്കാരെ
നാല് ചുമരുകൾക്കുള്ളിൽ ഇരിക്കുമ്പോൾ ഉണ്ടാകുന്ന ഏകാന്തതക്ക് ഒരു മുഖംമൂടി എന്നോണമാണ് ഞാൻ എഴുതാൻ തുടയത്....
തൂലികത്തുമ്പിൽ വിസ്മയം തീർക്കുന്നവരുടെ എഴുത്തുകളാണ് എനിക്ക് പ്രചോദനം തന്നത്...
ഇന്ന് എന്റെ നോവൽ ഇവിടെ തീരുകയാണ്...
ഇതുവരെ എന്നെ പിന്തുണച്ച എന്റെ എല്ലാം സുഹൃത്തുക്കൾക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി...
ഇനിയും പിന്തുണ പ്രതീക്ഷിക്കുന്നു...
പുതിയൊരു കഥയുമായി വീണ്ടും നിങ്ങൾക്ക് മുന്നിലേക്ക് വരാം.....
*************************************
കട്ടിലിൽ ദിയ ഇരിക്കുന്നുണ്ട്....
പടച്ചോനെ കുഞ്ഞോൾ അറിഞ്ഞോ ഈ കാര്യം....?
കുഞ്ഞോള് മനപ്പൂർവം എന്നെ ദിയാന്റെ അടുത്തേക്ക് തള്ളിവിട്ടതാണോ...?
റബ്ബേ ഇനി എന്താ ഇണ്ടാവാ...?
മനസ്സിൽ ഒരുപാട് ചോദ്യങ്ങൾ ഉയർന്നു....
ഞാൻ ദിയാന്റെ മുഖത്തേക്ക് നോക്കി...
പെണ്ണിന്റെ കണ്ണൊക്കെ കലങ്ങിയിരുന്നു....
അള്ളോഹ് ഇനിപ്പോ എന്താ ചെയ്യാ....
തിരിച്ചു ഇറങ്ങി പോയല്ലോ...എന്ന് ഞാൻ ചിന്തിച്ചു...
വേണ്ട...
എന്തൊക്കെയായാലും ഞാൻ ജീവനോളം സ്നേഹിച്ച പെണ്ണല്ലേ...
ഇന്ന് ദിയാനോട് എല്ലാം തുറന്നു പറയണം....
ഇത്രേം നാൾ എല്ലാം മറച്ച് വെച്ചതിന് മാപ്പ് പറയണം...
രണ്ട് വർഷങ്ങളായി മനസ്സിൽ കൊണ്ട് നടക്കുന്ന ഭാരം ഇന്ന് ദിയാന്റെ മുന്നിൽ ഇറക്കി വെക്കണം...
ഞാൻ രണ്ടും കല്പിച്ച് റൂമിന് അകത്തേക്ക് കയറി....
എന്നെ കണ്ടപ്പോ ദിയ എണീറ്റു...
പെണ്ണ് ഒരു പ്രാവശ്യം എന്റെ മുഖത്തേക്ക് നോക്കീട്ട് തല താഴ്ത്തി...
ഞാൻ ഓളുടെ അടുത്തേക്ക് ചെന്നു....
എന്റെ ഹൃദയമിടിപ്പ് കൂടുന്നുണ്ട്...
എന്റെ മുന്നിൽ തല കുമ്പിട്ട് നിക്കുന്ന ദിയാനെ നോക്കി ഞാൻ വിളിച്ചു....
ദിയാ...
മ്മ്മ്.... സുഖല്ലേ കാക്കോ ഇങ്ങക്ക്...
അവൾ മുഖം പോലും ഉയർത്താതെ ഒരു പതിഞ്ഞ ശബ്ദത്തിൽ എന്നോട് ചോദിച്ചു...
ആഹ് അൽഹംദുലില്ലാഹ് സുഖായിരിക്കുന്നു.... അനക്ക് സുഖല്ലേ...?
മ്മ്മ്....
അവളൊന്നു മൂളി...
ദിയാ അനക്കെങ്ങനാ കുഞ്ഞോളെ പരിചയം...?
ഞാൻ സംശയഭാവേന ഓളോട് ചോദിച്ചു...
ഈ ചോദ്യം കേട്ടപ്പോ ദിയ അല്പം തല പൊന്തിച്ച് എന്നെ നോക്കി....
ഓളുടെ കണ്ണുകൾ ഇപ്പോഴും നിറഞ്ഞു നിക്കാണ്...
അത് കുഞ്ഞോൾ psc ക്ലാസിന് പോണ സ്ഥലത്താ ഞാനും ക്ലാസിന് പോണത്... അങ്ങനെ പരിചയപെട്ടതാ...
മ്മ്മ്.... കുഞ്ഞോൾക്ക് അറിയോ നമ്മുടെ പഴയ കാര്യങ്ങളൊക്കെ...?
ഇല്ല എന്ന് ഓള് തലയാട്ടി....
എന്തിനാ ദിയാ ഇയ്യ് ഈ കണ്ണ് നിറച്ചിരിക്കുന്നേ...?
ഞാൻ എന്തും വരട്ടെ എന്ന് കരുതി ചോദിച്ചു...
ഇത് കേട്ടപാടെ ദിയ തലയുയർത്തി എന്റെ മുഖത്തേക്ക് നോക്കി...
ദേഷ്യവും പുച്ഛവും നിറഞ്ഞ ഭാവത്തോടെയായിരുന്നു ഓളുടെ മറുപടി...
എടുത്തടിച്ച പോലെ ദിയ പറഞ്ഞു....
ഇങ്ങക്ക് അറിയില്ലല്ലേ എന്റെ കണ്ണ് നിറഞ്ഞിരിക്കുന്നത് എന്ത്കൊണ്ടാന്ന്...
നിങ്ങളോട് എന്ത് തെറ്റാ കാക്കൂ ഞാൻ ചെയ്തത് എന്നെ ഒഴിവാക്കി പോകാൻ....
ഓളുടെ ചോദ്യം കേട്ട് ഞാൻ ഒന്ന് പദറി....
റബ്ബേ എന്തൊരു അവസ്ഥയാണ് എന്റേത്...
ദേഷ്യത്തോടെയാണ് ഓളുടെ ചോദ്യമെങ്കിലും... അത് ചോദിക്കുമ്പോ ഓളുടെ ശബ്ദം ഇടാറുന്നുണ്ട്...
എന്തിനായിരുന്നു കാക്കൂ എന്നെ ഒഴിവാക്കിയത്.... കാക്കൂനെ മാത്രം സ്നേഹിച്ചതാണോ ഞാൻ ചെയ്ത തെറ്റ്....
എത്ര മോഹിച്ചതാ ഞാൻ ഇങ്ങളോടൊത്തുള്ള ഒരു ജീവിതം....
എന്നിട്ടും ഇങ്ങള് എന്നോട് കാട്ടിയതോ....
അവളുടെ വാക്കുകൾ എന്നെ പിടിച്ചു കുലുക്കുന്നുണ്ടായിരുന്നു....
തണുപ്പുള്ള രാത്രിയിലും ശീതീകരിച്ച റൂമിനുള്ളിൽ ഓളുടെ വാക്കുകൾക്ക് മുന്നിൽ ഞാൻ ഉരുന്നുണ്ടായിരുന്നു....
ഭൂമി പിളർന്ന് താഴേക്ക് പോയിരുന്നെങ്കിൽ എന്ന് ഞാൻ ചിന്തിച്ചു....
ഞാൻ നോക്കുമ്പോ ദിയാന്റെ നിറഞ്ഞു തുളുമ്പി നിന്ന കണ്ണുകൾ അണപൊട്ടി ഒഴുകുന്നുണ്ട്....
എന്റെ നയനങ്ങളും ഈറനണിഞ്ഞ് തുടങ്ങി...
ഞാൻ ഒരു ദീർഘനിശ്വാസം വിട്ട്കൊണ്ട് ഓളോട് പറഞ്ഞു...
ദിയാ അന്നെ ഞാൻ മനപ്പൂർവം ഒഴിവാക്കീതല്ല...
ഒരു ദിവസം ഞാൻ കണ്ട ഒരു
നിസ്സഹാനായ മനുഷ്യന്റെ കണ്ണീരിന് മുമ്പിൽ എനിക്കത് ചെയ്യേണ്ടിവന്നു...
ഒരു വാക്ക് പോലും പറയാതെ അന്നെ ഒഴിവാക്കേണ്ടി വന്നു എനിക്ക്...
പിന്നീട് പലപ്പോഴും നിന്നോട് എല്ലാം തുറന്നു പറയണം എന്ന് ഞാൻ കരുതീതാ....
പക്ഷേ എങ്കിൽ അദ്ദേഹത്തിന് വേണ്ടി ഞാൻ അതും ഒഴിവാക്കി....
കാക്കൂ ഇങ്ങള് എന്തൊക്കെയാ ഈ പറയണേ....
ആർക്കുവേണ്ടിഎന്നാ ഈ പറയണേ...
ഞാൻ പറഞ്ഞതെല്ലാം കേട്ട് ഒന്നും മനസ്സിലാവാതെ അതിശയം നിറഞ്ഞ മുഖഭാവത്തോടെ ഓള് എന്നോട് ഇടക്ക് കേറി ചോദിച്ചു....
ഞാൻ രണ്ട് കണ്ണും ഒരു നിമിഷത്തേക്ക് ഇറുക്കിയടച്ചുകൊണ്ട് ഓളോട് പതിഞ്ഞ സ്വരത്തിൽ പറഞ്ഞു...
അതേടോ അന്റെ ഉപ്പാക്ക് വേണ്ടി.... അന്റെ ഉപ്പ പറഞ്ഞിട്ടാണ് ഞാൻ ഇതൊക്കെ.........
അത് കേട്ടപ്പോ പെണ്ണൊന്ന് ഞെട്ടി....
കാക്കൂ ഇങ്ങള് എന്താ ഈ പറയണത് ഉപ്പ പറഞ്ഞിട്ടോ... എന്തിന്....
അതേ ദിയാ അന്റെ ഉപ്പാന്റെ കണ്ണീരു കാണാതിരിക്കാൻ നിക്ക് കഴിഞ്ഞില്ല...
ഇല്ല ഞാൻ ഇത് വിശോസിക്കില്ല....
ഉപ്പാക്ക് അങ്ങനെ ചെയ്യാൻ കഴിയില്ല...
എന്റെ ആഗ്രഹത്തിന് ഉപ്പ ഇതുവരെ എതിര് നിന്നിട്ടില്ല...
അങ്ങനെയുള്ള ഉപ്പ ഇങ്ങനെ ചെയ്യില്ല...
ദിയാ ഇയ്യ് ഞാൻ പറയുന്നത് ഒന്ന് കേൾക്ക്...
ഞാൻ ഓളോടൊപ്പം അവിടെ ഇരുന്ന്
അന്ന് സംഭവിച്ചതെല്ലാം ഓളോട് പറഞ്ഞു...
ഓളുടെ ഉപ്പ വന്ന് എന്നോട് സംസാരിച്ചതും...
മറ്റൊരാൾക്ക് നിക്കാഹ് നടത്താൻ വാക്ക് കൊടുത്തെന്ന് പറഞ്ഞതും...
ഓളിൽ നിന്ന് എന്നോട് അകന്നു മാറാൻ പറഞ്ഞതും....
എല്ലാം ഞാൻ ദിയാനോട് പറഞ്ഞു....
എല്ലാം കേട്ട് നിറഞ്ഞൊഴുകുന്ന കണ്ണുമായി ഓള് എന്നരികിൽ ഇരുന്നു....
ദിയാ അന്റെ ഉപ്പാന്റെ അവസ്ഥ ഞാനും ഇയ്യും മനസ്സിലാക്കിയേ മതിയാകൂ....
ഇയ്യ് ന്നോട് ക്ഷമിക്കണം...
മ്മട കല്യാണം നടക്കൂല....
ഉപ്പാനോട് വല്ല്യ സ്നേഹമുള്ള ഇയ്യ് ഉപ്പാന്റെ ആഗ്രഹത്തിന് കൂടെ നിക്കണം...
അന്റെ ഉപ്പ അനക്ക് നല്ലത് മാത്രമേ തിരഞ്ഞെടുക്കൂ....
എന്നും ഇയ്യ് സന്തോഷമായിരിക്കണം....
പടച്ചോൻ അനക്ക് നല്ലതേ വരുത്തു...
ഞാൻ ആഗ്രഹിച്ച ചിലതൊക്കെ പടച്ചോൻ നിക്ക് തന്നിട്ടില്ല...
അക്കൂട്ടത്തിൽ ഇതും ഞാൻ എന്റെ വിധിയായി കരുതിക്കോളാ....
ഇതൊക്കെ ഞാൻ പറയുമ്പോ ദിയാന്റെ കണ്ണുകൾ നിർത്താതെ കണ്ണീരൊഴുക്കുന്നുണ്ടായിരുന്നു...
ഇത്രയും പറഞ്ഞ് ഞാൻ അവിടെ നിന്ന് എഴുനേറ്റു...
തിരിഞ്ഞ് നടക്കാൻ തുടങ്ങിയ എന്നെ
പിന്നിൽ നിന്ന് ഓൾ എന്റെ കയ്യിൽ പിടിച്ചു നിർത്തി...
പെണ്ണ് കരയാണ്....
കാക്കോ ഇങ്ങള് ഇല്ലാതെ നിക്ക് ജീവിക്കാൻ കയ്യൂല....
ഇങ്ങളോടൊത്തുള്ള ഒരു ജീവിതം അല്ലാതെ മറ്റൊന്നും ഞാൻ സ്വപ്നം കണ്ടിട്ടില്ല കാക്കോ...
ഉപ്പ ഇപ്പോൾ നാട്ടിൽ ഉണ്ട്.....
ഇങ്ങക്ക് ഉപ്പാനോട് ഒന്നൂടെ സംസാരിച്ചു നോക്കിക്കൂടെ...
ഉപ്പ സമ്മതിച്ചാലോ........
തിരിഞ്ഞ് ഓളുടെ മുഖത്ത് പോലും നോക്കാതെ കൈ പിടിച്ച് മാറ്റി റൂമിനു പുറത്തേക്കു നടക്കുമ്പോ....
ഓള് കാണാതെ ഞാൻ മറച്ചു പിടിച്ചെങ്കിലും എന്റെ കണ്ണുകളും കണ്ണീർ വാർക്കുന്നുണ്ടായിരുന്നു....
കോണിപ്പടി ഇറങ്ങി താഴേക്കു വന്നപ്പോ....കുഞ്ഞോള് എന്തോ പറയാനായി അടുത്തേക്ക് വന്നു ...
ഞാൻ മൈന്റ് ചെയ്യാതെ പുറത്തേക്ക് നടന്നു...
സമയം വൈകിയത് കൊണ്ട് ദിയാനെ വീട്ടിൽ കൊണ്ട് വിടാൻ ഉപ്പ എന്നെയാണ് ഏല്പിച്ചത്...
കാറിൽ ഓളെയും കൊണ്ട് ഓളുടെ വീട്ടിലേക്ക് പോകുമ്പോ ഞങ്ങൾക്കിടയിൽ മുഴുവൻ നിശബ്ദതയായിരുന്നു തളം കെട്ടി നിന്നിരുന്നത്....
ഓളെ വീട്ടിൽ ആക്കീട്ട് തിരിച്ചു വരുമ്പോഴും മനസ്സ് വല്ലാതെ പിടയുന്നുണ്ടായിരുന്നു...
എങ്ങനെയൊക്കെയോ ഉറക്കം അഭിനയിച്ച് നേരം വെളുപ്പിച്ചു...
തറവാട്ടിൽ വെച്ച് കുഞ്ഞോൾടെ കല്യാണം നടത്താം എന്ന് ഉപ്പ പറഞ്ഞിട്ടും....
എന്റെ നിർബന്ധം കാരണവും പിന്നെ കുറച്ചൂടെ സൗകര്യത്തിനും വേണ്ടി കല്യാണം ഓഡിറ്റോറിയത്തിൽ വെച്ചാണ് നടത്തുന്നത്....
ഇന്ന് കുഞ്ഞോൾടെ കല്യാണമാണ്....
എന്റെ ചങ്ക് ചങ്ങായി മുഹമ്മദ് എന്റെ പെങ്ങളൂട്ടിയുടെ കഴുത്തിൽ മഹർ ചാർത്തുന്ന സുദിനം...
രാവിലെ തന്നെ എല്ലാവരും തറവാട്ടിൽ നിന്ന് മാറ്റിയൊരുങ്ങി ഓഡിറ്റോറിയത്തിൽ എത്തി....
കല്യാണത്തിന് ക്ഷണിച്ച ആളുകളൊക്കെ എത്തി തുടങ്ങി...
വരുന്നവരെയൊക്കെ സ്വീകരിക്കുന്ന തിരക്കിൽ ഓഡിറ്റോറിയത്തിന് മുമ്പിൽ ഉണ്ട് ഉപ്പ....
ദിയാനയും രാവിലെ എത്തിയിരുന്നു...
മണവാട്ടിയെ ഒരുക്കുന്ന തിരക്കിലാണ് സുമിയും ദിയാനയും....
ചോറ് വിളമ്പുന്നിടത്തെ കാര്യങ്ങൾ നോക്കുന്ന തിരക്കിലായിരുന്നു ഞാനും അനീസും....
കുറിച്ച് കഴിഞ്ഞപ്പോ അനീസ് മുഹമ്മദിന്റെ വീട്ടിലേക്ക് പോയി...
ഓൻ പുയ്യാപ്ലന്റെ കൂടെ വരാം എന്ന് പറഞ്ഞു...
ഞാനും ഒന്നും എതിര്പറയാൻ നിന്നില്ല....
മുഹമ്മദിനും കാണില്ലേ ഓന്റെ ചങ്ങായി കൂടെ വേണം എന്ന ആഗ്രഹം...
അനീസ് പോയിക്കഴിഞ്ഞപ്പോഴേക്കും ഞാൻ ഓഡിറ്റോറിയത്തിന് ഉള്ളിലേക്ക് ചെന്നു....
കുടുംബക്കാരും കുട്ടികളും നാട്ടുകാരും ഒക്കെ കൊണ്ട് ഒരു ബഹളം തന്നെ....
ആൾക്കൂട്ടത്തിനിടയിൽ ഒരു മുഖം കണ്ട് ഞാൻ ഞെട്ടി...
ആ മുഖം എനിക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത മുഖമായിരുന്നു...
അതെ ഇത് അയാൾ തന്നെ....
ദിയാന്റെ ഉപ്പ.... നിസാർ ഹാജി....
ഇയാൾ എങ്ങനെ ഇവിടെ .....?
പടച്ചോനേ ഇനി എന്തെങ്കിലും എടങ്ങേറ് ഇണ്ടാക്കാൻ വന്നതാണോ....?
മനസ്സിൽ കുറേ പാഴ്ചിന്തകൾ ഉദിച്ചു...
ആഹ് ചിലപ്പോ ഉപ്പാന്റെ പഴയ പരിചയയക്കാരനാകും....
ഞാൻ വലുതായി മൈന്റാക്കാൻ നിന്നില്ല....
കുറച്ചു കഴിഞ്ഞ്...
മണവാളനായി അണിഞ്ഞൊരുങ്ങി ന്റെ മുഹമ്മദ് എത്തി....
ഉപ്പ ഓനെ സ്വീകരിച്ച് ആലിംഗനം ചെയ്തു...
പിന്നെ ഓന്റെ മഹറണിയൽ ചടങ്ങാണ്...
സ്റ്റേജിൽ വെച്ച് മുഹമ്മദ് കുഞ്ഞോൾടെ കഴുത്തിൽ മഹർ ചാർത്തുന്നതിനിടയിൽ ഞാൻ കണ്ടു....
കരയാൻ വിതുമ്പി നിൽക്കുന്ന ചുമന്ന കണ്ണുകളാൽ എന്നെ നോക്കുന്ന ദിയാനയെ...
ഉള്ളിൽ എരിയുന്ന സങ്കടങ്ങളുമായി നിസ്സാഹായതയോടെയുള്ള ഒരു നോട്ടം നോക്കാൻ മാത്രമേ എനിക്ക് കഴിഞ്ഞുള്ളു...
പിന്നെ ഫോട്ടോ എടുക്കലും എല്ലാർക്കും ഭക്ഷണം വിളംബലും ഒക്കെയായി കുഞ്ഞോൾടെ കല്യാണം ഭംഗിയായി കഴിഞ്ഞു....
മുഹമ്മദിന്റെ കയ്യും പിടിച്ച് ഇറങ്ങാൻ നേരം കുഞ്ഞോള് എന്നെ കെട്ടിപിടിച്ചു കരഞ്ഞു...
എന്റെ കണ്ണും അറിയാതെ നിറഞ്ഞു പോയി...
ഇത്രേം കാലം വഴക്ക് കൂടിയും തല്ലുണ്ടാക്കിയും നടന്ന കുഞ്ഞുപെങ്ങളാണ്...
മറ്റൊരിടത്തേക്ക് പറഞ്ഞു വിടുമ്പോ എന്തോ മനസ്സിന് ഒരു വിങ്ങൽ....
എന്റെ ഖൽബാണെടാ പൊന്നു പോലെ നോക്കോളണേ എന്ന അർത്ഥത്തിലുള്ള ഒരു നോട്ടം ഞാൻ മുഹമ്മദിന്റെ മുഖത്തേക്ക് നോക്കി...
ആ നോട്ടത്തിന്റെ അർത്ഥം മനസിലായത് കൊണ്ടാവാം മുഹമ്മദ് എന്നെ നോക്കി രണ്ട് കണ്ണുകളും ഒരു നിമിഷം അടച്ചു പിടിച്ചു...
എല്ലാം കഴിഞ്ഞ് ഓഡിറ്റോറിയത്തിൽ നിന്ന് ഉപ്പാന്റെ കൂടെ തിരിച്ചു പോകുമ്പോ ദിയ എന്നെ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു....
നിസ്സഹായനായി ദയനീയമായി ഓളെ നോക്കി നിക്കാനേ എനിക്ക് കഴിഞ്ഞുള്ളൂ...
എല്ലാം ഉള്ളിലൊതുക്കി പുറത്ത് ചിരിച്ചു കാട്ടി വീണ്ടും ജീവിതം മുന്നോട്ട് തന്നെ കുതിച്ചു പാഞ്ഞുകൊണ്ടിരുന്നു....
അതിനൊപ്പം നമ്മളും പോയല്ലേ പറ്റു...
അതാണല്ലോ ഉടയോന്റെ തീരുമാനം...
ദിവസങ്ങളും മാസങ്ങളും കടന്ന് പോയി....
എന്റെ ജീവിതത്തിൽ ഒരു ഗൾഫ്യാത്ര കൂടി കഴിഞ്ഞ് നാട്ടിൽ എത്തി....
കുന്നിൽ തറവാട്ടിൽ ഇന്ന് എല്ലാവരും വലിയ സന്തോഷത്തിലാണ്...
പന്തലും അലങ്കാരങ്ങളുമൊക്കെയായി ഒരു കല്യാണവീടാണ് ഇന്ന് കുന്നിൽ തറവാട്...
തറവാട്ടിലെ അഹമ്മദ് ഹാജിയുടെ മകന്റെ കല്യാണമാണ് നാളെ....
അജ്മൽ മുഹമ്മദ് എന്ന അച്ചൂന്റെ കല്യാണം...
വേറെ ആരും അല്ലാട്ടോ ഈ ഞാൻ തന്നെയാ... ഹി... ഹി...
അതെ നാളെയാണ് എന്റെ കല്യാണം...
ഞാൻ എന്റെ റൂഹിന്റെ പാതിയായ ദിയാനയുടെ കഴുത്തിൽ മഹർ ചാർത്തുന്ന ദിവസം...
നഷ്ട്ടപ്പെട്ടു എന്ന് ഞാൻ കരുതിയെങ്കിലും പടച്ചോൻ ഓളെ ഈ *അച്ചൂന്റെ മണവാട്ടി*യാക്കി തന്നെ തന്നു....
ആർക്കും ഒന്നും മനസ്സിലായില്ലല്ലേ...
സോറി നിങ്ങളോട് പറയാൻ മറന്നു പോയി ട്ടോ...
കുഞ്ഞോൾടെ കല്യാണം കഴിഞ്ഞതിന്റെ ഒരാഴ്ച്ച കഴിഞ്ഞ് കുന്നിൽ തറവാട്ടിൽ വെച്ച് ഒരു നിക്കാഹ് കൂടി നടന്നു....
വേറെ ആരെയും അല്ലാട്ടോ ...
എന്റെ തന്നെയാ....
ദിയാന്റെ ഉപ്പ നിക്കാഹ് നടത്താൻ വാക്ക് കൊടുത്തൂന്ന് പറഞ്ഞത് വേറെ ആർക്കുമല്ല....
എന്റെ സ്വന്തം ഉപ്പാക്ക് തന്നെയായിരുന്നു....
ഉപ്പാന്റെ കൂടെ ദുബായിൽ ജോലി ചെയ്യുന്ന ഉപ്പാന്റെ വല്ല്യ ചങ്ങായിയാണ് ദിയാന്റെ ഉപ്പ....
കുഞ്ഞോൾടെ കല്യാണം കഴിഞ്ഞ അന്ന് രാത്രിയിലാണ് ഉപ്പ എന്നോട് എല്ലാം പറഞ്ഞത്...
ഉപ്പയും ദിയാന്റെ ഉപ്പയും എല്ലാം ഞങ്ങൾ രണ്ടാളോടും മറച്ചു വെച്ചതായിരുന്നു...
ഞങ്ങൾക്ക് ഒരു സർപ്രൈസ് തരാൻ വേണ്ടി.... ഹി.. ഹി....
ഉപ്പമാരൊക്കെ ഇങ്ങനാണ് അല്ലേ...
മക്കൾ അറിയാതെ തന്നെ മക്കളുടെ സന്തോഷങ്ങൾ തേടി പോകും....
അതാണ് നമ്മളൊക്കെ അറിയാതെ പോകുന്ന ഒരു ഉപ്പയുടെ മനസ്സ്....
പിന്നീട് എല്ലാം പെട്ടന്നായിരുന്നു....
ഞാൻ ലീവ് കഴിഞ്ഞ് തിരിച്ചു ഗൾഫിലേക്ക് പോകുന്നതിനു മുമ്പ് തന്നെ കുന്നിൽ തറവാട്ടിൽ വെച്ച് ദിയാനയുമായുള്ള എന്റെ നിക്കാഹ് നടത്തി ദിയാന്റെ ഉപ്പ....
പിന്നെ ഞാൻ വീണ്ടും പ്രവാസത്തിന്റെ പാതയിലേക്ക് പറന്നു...
വീണ്ടും പഴയപോലെ പ്രണയം പങ്കിട്ടുകൊണ്ട് ഞാനും ദിയയും രണ്ട് വർഷം കാത്തിരുന്നു....
ഇപ്പൊ നിങ്ങൾക്ക് എല്ലാം മനസ്സിലായില്ലേ....
എന്നാ പിന്നെ ഇനി ബാക്കി കൂടി വായിച്ച് കല്യാണോo കൂടീട്ട് അങ്ങട് പൊയ്ക്കോളീം ട്ടാ.....
തറവാട്ടിൽ കുടുംബക്കാരെല്ലാം എത്തീട്ടുണ്ട്....
കുട്ടികളുടെ ഓടിക്കളീം കലപിലയും പെണ്ണുങ്ങളുടെ വർത്താനങ്ങളും...
നല്ല പത്തിരീന്റേം കോയിക്കറീന്റേം മണവും...
എല്ലാം കൂടി ആകെ ഒരു പെരുന്നാള് തന്നെ തറവാട്ടിൽ...
സമയം രാത്രി എട്ട് മണി കഴിഞ്ഞിട്ടുണ്ട്...
ഞാൻ റൂമിൽ നിന്ന് കോണിപ്പടിയിറങ്ങി താഴേക്ക് ചെന്നു...
എല്ലാരോടും ഓടി നടന്ന് വിശേഷം പറയുന്ന തിരക്കിലാണ് ഉപ്പ...
അതിനെക്കാളും കേമമായി എല്ലാരോടും തള്ള് ഇറക്കുന്ന തിരക്കിലാണ് എന്റെ കുടുംബത്തിലെ കിടിലൻ തള്ളിസ്റ്റായ എന്റെ പുന്നാര അമ്മാവൻ....
കൂടെ പിറന്നില്ലെങ്കിലും കൂടെപ്പിറപ്പായ അനീസ് ഒരു മൂലയ്ക്ക് ഇരുന്നു ഫോണിൽ കുത്തി കുത്തി ഇരിക്കാണ്....
പാവം വീട്ടിലേക്ക് വന്നവരെയൊക്കെ സൽക്കരിക്കാൻ ഓനും ഓടി നടന്നതാ ..... പാവം ക്ഷീണിച്ചിട്ടുണ്ടാവും....
മ്മള ചങ്ക് സുമിയും ഇത്രേം നേരം ഇവിടെ ഉണ്ടായിരുന്നു...
കുറച്ച് മുമ്പാണ് പോയത്...
എന്റെ പുന്നാര അളിയൻ മുഹമ്മദും ഇത്രേം നേരം അനീസിന്റെ കൂടെ എല്ലാത്തിനും ഉണ്ടായിരുന്നു .... ഇപ്പൊ കാണുന്നില്ല...
മിക്കവാറും കുഞ്ഞോൾടെ അടുത്തായിരിക്കും ഓൻ...
ആഹ് അച്ചൂ ഇയ്യ് എവിട പോയതാ ....
ഞാൻ വരുന്നത് കണ്ട് അനീസ് ഫോണിൽ നിന്ന് തല പൊക്കി എന്നോട് ചോദിച്ചു....
ഓഹ് വല്ലാതെ മുഷിഞ്ഞടാ ഞാൻ ഒന്ന് കുളിക്കാൻ പോയി വന്നതാടാ...
ആഹ് അച്ചൂ ഞാൻ എന്നാ ഞാൻ പോരേലേക്ക് ചെല്ലട്ടെ... നാളെ പുലർച്ചെ ഇങ്ങട് വരാ...
അത് വേണോ ടാ മ്മക്ക് ഈടെ അങ്ങ് കൂടിയാൽ പോരെ...
ഏയ് വേണ്ടടാ ഇയ്യ് പോയി ഓളെ വിളിച്ച് സൊള്ളി സൊള്ളി കിടക്ക്...
ഞാൻ പോയി റസ്റ്റ് എടുക്കട്ടെ...
നാളെ സുബഹി കഴിഞ്ഞ് ഇങ്ങ് പോരാ.... എന്തേയ്...
ആഹ് ന്നാ ശെരി ടാ... പോയി റസ്റ്റ് എടുക്ക്.... എല്ലാത്തിനും ഓടി നടന്ന് ക്ഷീണിച്ചല്ലേടാ...
ഒന്ന് പോടാ ആടെന്ന് ഓന്റെ ഒരു സെന്റിമെൻസ്....
നാളെ കാണാം ടാ ഞാൻ പോയി വരാം...
ഓകെ ടാ....
അനീസിനെ യാത്രയാക്കുന്നതിനിടെ പിറകിൽ നിന്ന് ഒരു വിളി....
അച്ചൂ ...
ആ വിളിയുടെ താളാത്മകമായ സ്വരം കേട്ടാൽ അറിയാം ഉപ്പയാണ്...
ഞാൻ തിരിഞ്ഞു നോക്കി..
എന്താ ഉപ്പാ...
എടാ അന്റെ വല്ലുപ്പ റെയിൽവേസ്റ്റേഷനിൽ എത്തീക്ക്ണ്...
ഇയ്യ് പോയി ഓലെ ഇങ്ങ്ട് കൂട്ടികൊണ്ട് പോര്...
ഉപ്പാന്റെ മൂത്ത ജേഷ്ഠനാ.... കരീം ഹാജി....
മൂപ്പര് ഫാമിലിയായിട്ട് ചെന്നൈയിൽ സെറ്റിൽ ആണ്...
ഞാൻ കാറും എടുത്ത് റെയിൽവേ സ്റ്റേഷനിലേക്ക് വിട്ടു...
അവരെയും കൊണ്ട് തിരിച്ചു വരുന്നതിനിടയിൽ....
വല്ലുപ്പ യാത്രാ ക്ഷീണത്തിൽ പാവം സീറ്റിൽ ചാരി കിടന്ന് മയങ്ങുന്നുണ്ട്...
എന്നാൽ വല്ലുമ്മായോ വാ തോരാതെ വിശേഷം പറഞ്ഞോണ്ടിരിക്കാ...
അങ്ങനെ വീടെത്തി...
ഞാൻ വണ്ടി സൈടാക്കി...
ചേട്ടനെ കണ്ട സന്തോഷത്തിലാണ് ഉപ്പ...
എല്ലാവരും അവരെ സ്വീകരിക്കുന്ന തിരക്കിലാണ്...
ഞാൻ ഉമ്മറത്തേക്ക് കേറി...
അപ്പോഴേക്കും പിന്നിൽ നിന്നും ഒരു ശബ്ദം...
അച്ചുവേ ഇയ്യ് പോയി കിടന്നള...
ബാക്കിയൊക്കെ മ്മള് നോക്കണ്ട്...
തള്ളിസ്റ്റായ എന്റെ അമ്മാവനാണ് അത് പറഞ്ഞത്...
ഞാൻ നേരെ റൂമിലെത്തി വാതിൽ അടച്ചു...
സമയം രാത്രി 10:30 കഴിഞ്ഞിട്ടുണ്ട്...
കിടന്നിട്ട് ഉറക്കം വരുന്നില്ല...
എന്നാ പിന്നെ കിനാവ് കാണാൻ നിക്കാണ്ട് ഓളെ അങ്ങ് വിളിക്കാം എന്ന് കരുതി ഫോൺ എടുത്തപ്പോ....
ടക്ക് ടക്ക് ടക്ക്...
വാതിലിൽ ആരോ മുട്ടുന്നു...
അള്ളോഹ് ഈ നേരത്ത് ഇത് ആരാ...
വാതിൽ തുറന്നു ... ഉമ്മയാണ്...
ന്താ ഉമ്മാ...
അച്ചുവേ ഇയ്യ് വല്ലോം കയ്ച്ചോ...?
ആഹ് ഉമ്മാ പത്തിരി കഴിച്ചിക്ക്ണ്...
ആഹ് ന്നാ ഇയ്യ് കിടന്നോ...
മ്മ്മ്...
പാവം ഉമ്മ ....
ഈ തിരക്കിനിടയിലും ഞാൻ ഭക്ഷണം കഴിച്ചോ എന്ന് വേവലാതിയാണ്...
ഉമ്മാക്ക് തുല്യം ഉമ്മ മാത്രം.....
ഞാൻ വാതിൽ അടച്ച് വീണ്ടും കട്ടിലിലേക്ക് ചാഞ്ഞു...
ഫോൺ കയ്യിൽ എടുത്തപ്പോഴേക്കും ...
ദേ പെണ്ണ് ഇങ്ങോട്ട് വിളിക്കുന്നു...
ഹലോ ...
ഹലോ ഇക്കു ഇങ്ങള് ഉറങ്ങിയോ...
ഏയ് ഇല്ല മുത്തേ ഉറക്കം വരുന്നില്ല അന്നെ ആലോചിച്ചു കിടക്കാണ്...
മ്മ്മ് നിക്കും ഉറക്കം വർണില്ല...
നാളത്തെ കാര്യം ആലോചിച്ചിട്ട് ഉറക്കം വർണില്ല...
എന്ത് കാര്യം...
ഞാൻ ഓളെ ഒന്ന് ചൂടാക്കാൻ വേണ്ടി ചോദിച്ചു.. ഹി.. ഹി...
ഏയ് ഒന്നുല്ല ഇക്കാ...
എന്ത് ഒന്നുല്ലാന്ന്...
ഒന്നുല്ലന്നേ .... ഓള് ചിരിച്ചോണ്ട് പറഞ്ഞു....
മ്മ്മ്... മ്മ്മ്... നാളെ കാണിച്ചേരാം കൊച്ചു കള്ളീ...
ഞാൻ അടക്കി ചിരിച്ചു...
ഇക്കൂ ഇങ്ങക്കറിയോ ഞാൻ നാലഞ്ചു വർഷമായി ദുആ ചെയ്ത കാര്യം സഫലമാകാൻ പോകുന്ന ദിവസാണ് നാളെ...
അതെന്താ മുത്തേ ഇയ്യ് ഇത്രക്ക് ദുആ ചെയ്തെ..
അത് പിന്നെ പറയാനുണ്ടോ....
പടച്ചോനേ ഇയ്യ് എന്നെ എന്റെ അച്ചുക്കാന്റെ മണവാട്ടിയാക്കണേന്ന്....
എനിക്ക് ചിരിയാണ് വന്നത്...
ഞാൻ ഓളോട് പറഞ്ഞു...
മുത്തേ പടച്ചോന്റെ കിതാബില് മൂപ്പര് അന്റെ പേരിന്റെ കൂടെ എഴുതി ചേർത്തത് ഈ അജ്മലിന്റെ പേരാ..
അതോണ്ട് മൂപ്പര് അന്നെ ആർക്കും വിട്ടോടുക്കാണ്ട് ഞമ്മക്ക് തന്നെ തരും....
മ്മ്മ്...മ്മ്മ്... ഓളും ഒന്ന് ചിരിച്ചു....
ഇക്കൂ ഇങ്ങള് വല്ലതും കയ്ച്ചാ...?
ആഹ് കയ്ച്ച്ക്ക്ണ് ഇയ്യോ...?
മ്മ്മ് കയ്ച്ച്...
ആ മുത്തേ അന്നോട് പറയാൻ വിട്ട് പോയി നാളെ മ്മളെ കല്യാണത്തിന് എന്റെ ഒരു ചങ്ങായി വർണിണ്ട് അങ്ങ് തിരുവനന്തപുരത്തൂന്ന്...
അള്ളോഹ് അതാരാ ഇക്കു ഞാൻ അറിയാത്തൊരു ചങ്ങായി അതും അങ്ങ് തിരുവനന്തപുരത്തുന്ന്...
ഓന്റെ പേര് ആദിൽ....
ഓനും ഓന്റെ ബീവിയും കൂടിയാ വരണത്...
മൂപ്പര് മലപ്പുറത്ത് എത്തീക്ക്ണ്...
ഇങ്ങട് വരാൻ ഞാൻ പറഞ്ഞതാ...
ഇന്ന് ഏതോ ബന്ധുക്കളെ പോരേൽ തങ്ങീട്ട് നാളെ ഓഡിറ്റോറിയത്തിൽ എത്താന്നാ പറഞ്ഞത്...
ആഹ് അപ്പൊ നാളെ ഓലെ മ്മക്ക് പരിചയപെടുത്തണം ട്ടോ....
ഉവ്വ് മാഡം...
ആഹ് ന്നാ ഇക്കു ഇങ്ങള് ഉറങ്ങിക്കോളീ...
ഇന്ന് ഞാൻ ശല്യപ്പെടുത്തണില്ല നാളെ മുതൽ ശല്യപ്പെടുത്തിക്കോളാം ഇക്കൂനെ.. ഹി... ഹി...
ഒരു ചിരിയും ചിരിച്ച് പെണ്ണ് ഫോൺ വെച്ചു...
കട്ടിലുമ്മേ നീണ്ടു നിവർന്ന് കിടക്കുമ്പോ...
ലോകം കീഴടക്കിയ ഫീലായിരുന്നു...
ഞാൻ ആഗ്രഹിച്ച എന്റെ മൊഞ്ചത്തി നാളെ എനിക്ക് സ്വന്തമാകും...
ഖൽബിൽ പടുത്തുയർത്തിയ മുഹബത്തിന്റെ കനകക്കൊട്ടാരത്തിലെ റാണിയായി ഓള് എന്റെ ജീവിതത്തിലേക്ക് കടന്ന് വരും...
ജീവിതത്തിൽ ഓൾക്ക് സന്തോഷം മാത്രം നൽകണം...
സ്നേഹം കൊണ്ട് ഓളെ വീർപ്പുമുട്ടിക്കണം...
എല്ലാത്തിനും പടച്ചോനോട് നന്ദി പറഞ്ഞുകൊണ്ട് ഞാൻ നിദ്രയിലേക്ക് ആണ്ടു....
പാത്തൂ ... പാത്തുമ്മ...
എന്താ ഇക്കാ...
നീ വേഗം ഇറങ്ങ്...
ദാ ഇറങ്ങുവാ....
നിനക്ക് ഒരുങ്ങി ഇറങ്ങാൻ എന്താ ഇത്രേം താമസം...
വൈകി എത്തിയാൽ ഇനി അതിനാവും അച്ചൂന്റെ പരാതി...
ഇന്നലെ അവന്റെ വീട്ടിലേക്ക് പോവാത്തതിനേ പരാതി പറഞ്ഞു...
എന്റെ ആദിക്കാ നിങ്ങള് ഇങ്ങനെ ഒച്ചയിണ്ടാക്കല്ലേ...
ഞാൻ ദേ ഇറങ്ങി...
പാത്തു ഒരുങ്ങി മൊഞ്ചത്തിയായി പോകാനിറങ്ങി...
ഹനീഫക്കാ ന്നാ നമ്മള് പോയിട്ട് വരാം...
ശെരി ടാ...
പാത്തുമ്മ ഇന്ന് നല്ല സന്തോഷത്തിലാ...
അതിലുപരി ആകാംഷയിലും...
എന്താന്നറിയോ...
പറഞ്ഞു കൊടുത്ത കഥയിലെ അച്ചൂനെയും അവന്റെ മണവാട്ടി ദിയാനയേയും കാണാനുള്ള തിടുക്കമാ....
ഞാനും ഈ പറഞ്ഞ അവസ്ഥയിലൊക്കെ ആണേ....ഹി..ഹി..
ഓഡിറ്റോറിയത്തിലേക്ക് പോകുന്ന വഴി ഞാൻ അച്ചൂനെ വിളിച്ചു...
അവൻ അവിടെ എത്താറായി എന്നാ പറഞ്ഞെ....
ഞാൻ വണ്ടി വേഗത്തിൽ വിട്ടു...
ഓഡിറ്റോറിയം എത്തി...
ഞാൻ വണ്ടി പാർക്ക് ചെയ്ത് വന്നപ്പോഴേക്കും കണ്ടത്....
പുതിയാപ്പള വണ്ടിയിൽ നിന്ന് ഇറങ്ങുന്ന സീൻ ആണ്.....
ചെക്കൻ ഒരുങ്ങി ഒരു മാസ്സ് ലുക്ക് ആയിട്ടുണ്ട്...
അവൻ ഓഡിറ്റോറിയത്തിന് അകത്തേക്ക് കയറാൻ പോവാണ്...
അവന്റെ പുറകെ ഓഡിറ്റോറിയത്തിന് അകത്തേക്ക് കയറാൻ നിന്ന അനീസ് എന്നെയും പാത്തൂനെയും കണ്ടു...
അനീസ് എന്നെ കണ്ട് ഓടി അടുത്ത് വന്നു...
പുതിയാപ്ല അപ്പഴേക്കും അകത്തേക്ക് കേറി പോയി...
ആദിലെ സുഖല്ലേ അനക്ക്...
ആഹ് സുഖാടാ...
ഇതാണോ അന്റെ പാത്തു...
ആഹ് ഇതാണ് മോനേ മ്മള ഖൽബ്...
ആഹ് ആദീ മ്മക്ക് അകത്തേക്ക് കേറാ....
ഓഡിറ്റോറിയത്തിനകത്തേക്ക് കേറി...
സ്റ്റേജിൽ അണിഞ്ഞ് ഒരുങ്ങി നിൽക്കുന്ന അജ്മലും ദിയാനയും...
അനീസേ നീ സ്റ്റേജിലേക്ക് പൊയ്ക്കോ... ഞാനും ഇവളും ഇവിടെ കാണും കുറച്ച് കഴിഞ്ഞ് അങ്ങട് വരാം...
ഞാൻ അനീസിനോട് പറഞ്ഞു...
ആഹ് ടാ ഇയ്യ് ഈടെ ഇരിക്ക്...
അതും പറഞ്ഞ് അനീസ് സ്റ്റേജിലേക്ക് പോയി....
ഞാനും പത്തുവും ഒരിടത്ത് ഇരുന്നു...
മഹർ ചാർത്തലും ഒക്കെ കണ്ട് അങ്ങനെ ഇരുന്നപ്പോ ഓർമ്മ വന്നത് എന്റെയും എന്റെ പാത്തൂന്റെയും കല്യാണ ദിവസാണ്...
മഹർ അണിയൽ കഴിഞ്ഞാൽ പിന്നെ ഫോട്ടോ ടൈം ആണല്ലോ...
ഞാനും പത്തുവും സ്റ്റേജിലേക്ക് അച്ചൂന്റെ അടുത്തേക്ക് പോയി...
അവൻ എന്നെ കണ്ടതും വന്ന് എന്നെ കെട്ടിപിടിച്ചു...
സൗഹൃദം അതാണല്ലോ വലുത്...
പാത്തൂനെ അവന് പരിജയപ്പെടുത്തി കൊടുത്തു...
പിന്നെ അച്ചൂന്റെ മണവാട്ടിയെയും പരിചയപെട്ടു...
ഫോട്ടോ എടുക്കലും ഭക്ഷണം കഴിക്കലും ഒക്കെയായി സംഭവം കളറായി...
അപ്പോഴേക്കും മ്മള പാത്തുവും ദിയാനയും നല്ല കമ്പനിയായി....
എല്ലാരോടും യാത്ര പറഞ്ഞ് ഇറങ്ങുമ്പോ അച്ചൂന്റെ മുഖത്ത് ഒരു വിഷമം ഉണ്ടായിരുന്നു ഞങ്ങൾ ഇന്ന് തന്നെ തിരിച്ചു പോരുന്നതിൽ....
ഓഡിറ്റോറിയത്തിന്റെ വാതിൽ കടന്നപ്പോഴേക്കും...
അനീസ് എന്റെടുത്ത് വന്ന് ചോദിച്ചു...
ആദിലെ അന്റെ എഴുത്തൊക്കെ എങ്ങനെ പോകുന്നു...
ആഹ് എല്ലാം ഉഷാറാണ് ടാ..
മാഷാ അല്ലാഹ് നടക്കട്ടെ...
ഹാ അല്ല അനീസേ... കൂട്ടത്തിൽ ഇയ്യ് മാത്രല്ലേ ഉള്ളു ഇനി കല്യാണം കഴിക്കാൻ... മ്മക്ക് ഒടനെ ഒരു മംഗലം കൂടാൻ പറ്റോ....
അനീസ് ഒരു നിറപുഞ്ചിരി എന്റെ മുഖത്തേക്ക് സമ്മാനിച്ചു...
എന്നിട്ട് പറഞ്ഞു...
ആദീ... അച്ചൂന്റെ കഥക്കിടയിൽ ഇയ്യ് അറിയാത്തൊരു ഭാഗമുണ്ട്...
അതെന്താടാ ഞാൻ അറിയാത്തൊരു ഭാഗം.....
ഞാൻ ഒരു സംശയഭാവത്തിൽ മുഖത്ത് ചിരിയും വരുത്തി അവനോട് ചോദിച്ചു....
അവൻ നിസ്സാരമായി മറുപടി പറഞ്ഞു...
വേറെന്താ എന്റെ പ്രണയം തന്നെ....
അനക്ക് പ്രണയം ഇണ്ടാ....അള്ളോഹ് ആരാടാ ആള്...
അവൻ ചൂണ്ടി കാണിച്ചു തന്ന ആളെ കണ്ട് ഞാനൊന്നു ഞെട്ടി...
അള്ളോഹ് അത് ഇങ്ങള ചങ്ക് സുമിയല്ലേ ടാ....
ആഹ് ടാ എല്ലാർക്കും ഓള് ഫ്രണ്ടാ... എനിക്ക് ഓള് ജീവനാ...
ഓൾക്ക് ഞാനും...
അത് പറയുമ്പോ അനീസിന്റെ മുഖത്തെ ആ ചിരി...
അതൊന്ന് കാണേണ്ടത് തന്നെയാ...
അപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത് സുമി ഇടക്കിടക്ക് അനീസിനെ ഒളികണ്ണിട്ട് നോക്കുന്നുണ്ട്...
അനീസേ കൊച്ചു കള്ളാ...
ഞാൻ ചിരിച്ചോണ്ട് അനീസിനെ നോക്കി...
ആദീ ഇയ്യ് അച്ചൂനോട് ഒന്നും പറയണ്ടാ...
അനീസ് എന്നോട് ഇരക്കുന്ന പോലെ പറഞ്ഞു....
എല്ലാം ഞാൻ സുമിന്റെ പോരേൽ ആലോചിച്ചിട്ട്അറീക്കണ്ട് ...
എല്ലാർക്കും ഒരു സസ്പെൻസ് ആയിക്കോട്ടെ.. ഹി... ഹി....
ആഹ് പടച്ചോൻ റാഹത്താക്കട്ടെ അനീസേ...
കല്യാണം ക്ഷണിക്കണ്ട് ഇയ്യും പാത്തൂo കൂടെ വരണം...
അത് പറയാനുണ്ടോ... മ്മള് ഇങ്ങ് വരും മുത്തേ...
ഓകെ ടാ....
ന്നാ ശെരി അനീസെ ട്രെയിനിന് സമയം ആയി വരുന്നുണ്ട്...
മ്മള് പോവാ ഇയ്യ് അച്ചൂന്റെ അടുത്തേക്ക് ചെല്ല്...
നാട്ടിൽ എത്തീട്ട് വിളിക്കാം... ഓകെ..
ആഹ് ശെരി ടാ.... ബായ് പാത്തൂ...
നീണ്ട യാത്രക്ക് ശേഷം ഞാനും പത്തുവും വീട്ടിൽ തിരിച്ചെത്തി...
രാത്രി കിടക്കാന്നേരം പാത്തു മേശപ്പുറത്ത് നിന്ന് എന്റെ ഡയറി എടുത്തു തുറന്നു നോക്കി...
ഞാൻ എഴുതി വെച്ചിരുന്ന കഥയുടെ പേര് കണ്ട് പാത്തു ഞെട്ടിക്കാണും...
*അച്ചൂന്റെ മണവാട്ടി*
പാത്തു വേഗം തിരിഞ്ഞ് എന്നോട് ചോദിച്ചു...
ഇക്കാ അപ്പൊ ഇത്രേം നാളും നിങ്ങള് കുത്തിക്കുറിച്ചോണ്ടിരുന്നത് അജ്മലിന്റെ ജീവിതായിരുന്നല്ലേ...
മറുപാടിയായി ഞാനൊന്നു പുഞ്ചിരിച്ചു.....
*ശുഭം*
**************************************
പ്രിയപ്പെട്ട കൂട്ടുകാരെ കഥ എത്രത്തോളം നിങ്ങൾക്ക് ഇഷ്ടമായി എന്ന് അറിയില്ല...
നിങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും അറീക്കുക....
ഇത്രേം നാളും എന്നെ സപ്പോർട്ട് ചെയ്ത എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി....
ഒരുപാട് സപ്പോർട്ട് തന്ന എന്റെ സ്വന്തം ഇത്താത്ത....
എന്റെ എഴുത്തിനെ സപ്പോർട്ട് ചെയ്ത എന്റെ കൂട്ടുക്കാർ.....
Bạn đang đọc truyện trên: AzTruyen.Top